Thursday, September 20th, 2018

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ രൂപരേഖയായി: ഷിറീന്‍ മസാരി

കരടിന് അംഗീകാരം ലഭിച്ചാല്‍ അതുമായി മുന്നോട്ട് പോകും.

Published On:Aug 29, 2018 | 11:22 am

ഇസ്ലാമാബാദ്: ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഉഭയകക്ഷി ബന്ധത്തില്‍ കീറാമുട്ടിയായി കിടക്കുന്ന കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുടെ രൂപരേഖ തയാറായതായി പാക്കിസ്ഥാന്‍ മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിറീന്‍ മസാരി. ഈ നിര്‍ദ്ദേശങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പരിഗണനക്കായി സമര്‍പ്പിക്കുമെന്നും അവര്‍ വെളിപ്പെടുത്തി. പാക്കിസ്ഥാനിലെ സൈനിക നേതൃത്വവുമായി വളരെ അടുത്ത ബന്ധമുള്ള മന്ത്രിയാണ് മസാരി.
അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയിലാണ് മസാരി ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിശദമാക്കാന്‍ മന്ത്രി തയ്യാറായില്ല. ഇന്ത്യയുമായുള്ള ‘സംഘര്‍ഷം ഒഴിവാക്കാനുള്ള പ്രമേയം’ എന്നാണ് ഈ നിര്‍ദ്ദേശങ്ങളെ അവര്‍ വിശേഷിപ്പിച്ചത്
പ്രധാനമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവര്‍ക്കെല്ലാം നിര്‍ദ്ദേശങ്ങളുടെ പകര്‍പ്പ് നല്‍കും. കരടിന് അംഗീകാരം ലഭിച്ചാല്‍ അതുമായി മുന്നോട്ട് പോകുമെന്നും ഷിറീന്‍ മസാരി പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    18 mins ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 2
    2 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 3
    2 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 4
    3 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 5
    3 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 6
    4 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 7
    5 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 8
    6 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 9
    6 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി