Monday, November 19th, 2018

കശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്ന് എകെ 47 തോക്കുകള്‍ കണ്ടെത്തി.

Published On:Aug 4, 2018 | 9:28 am

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ശ്രീനഗറില്‍നിന്ന് 55 കിലോമീറ്റര്‍ അകലെ ഷോപ്പിയാന്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച രാത്രി ഒരു തീവ്രവാദിയും ശനിയാഴ്ച പുലര്‍ച്ചെ നാലു തീവ്രവാദികളുമാണ് കിലൂറ ഗ്രാമത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലപ്പെട്ട തീവ്രവാദികളുടെ പക്കല്‍നിന്നു എകെ 47 തോക്കുകള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഒരാള്‍ ലഷ്‌കര്‍ ഇ ത്വയ്ബ അംഗമാണെന്നു സ്ഥിരീകരിച്ചു.
ഷോപ്പിയാനില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മേഖല വളഞ്ഞ സുരക്ഷാ സേനയ്ക്കുനേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. സൈന്യവും തിരിച്ചടിച്ചു. ഈ തിരിച്ചടിയിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    2 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    5 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    8 hours ago

    ശബരിമല കത്തിക്കരുത്

  • 5
    9 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    9 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    9 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    11 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    11 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’