Tuesday, April 23rd, 2019

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍

അനന്ത്‌നാഗ് ജില്ലയില്‍ ഇന്നലെ രണ്ടു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.

Published On:Aug 30, 2018 | 9:41 am

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റമുട്ടല്‍. ബന്ദിപ്പോറ ജില്ലയിലാണ് സംഭവം. ഇവിടുത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരരാണ് സൈന്യത്തിനു നേരെ നിറയൊഴിച്ചത്. കെട്ടിടം സൈനികര്‍ വളഞ്ഞെന്നാണ് വിവരം. ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ ഭീകരര്‍ മേഖലയില്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് നിഗമനമെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി.
ഇന്നലെ കശ്മീരില്‍ ഭീകരരുടെ ആക്രമണത്തില്‍ നാലു പോലീസുകാര്‍ വീരമൃത്യു വരിച്ചിരുന്നു. തെക്കന്‍ കശ്മീരിലെ ഷോപിയാന്‍ ജില്ലയിലെ അര്‍ഹാമയിലായിരുന്നു സംഭവം. വാഹനത്തിന്റെ കേടുപാടു നന്നാക്കുകയായിരുന്ന പോലീസ് സംഘത്തിനു നേര്‍ക്ക് ഭീകരര്‍ വെടിവെക്കുകയായിരുന്നു. രണ്ടു പോലീസുകാര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലുമായിരുന്നു മരിച്ചത്.
അനന്ത്‌നാഗ് ജില്ലയില്‍ ഇന്നലെ രണ്ടു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

  • 2
    3 hours ago

    കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  • 3
    3 hours ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 4
    4 hours ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 5
    5 hours ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 6
    6 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 7
    6 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

  • 8
    6 hours ago

    വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

  • 9
    6 hours ago

    ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു