പുല്‍വാമ: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കേന്ദ്ര റിസര്‍വ് പോലീസിലെ ഒരു ജവാന് മരിച്ചു. ഇന്നലെയാണ് അക്രമം നടന്നത്. സി.ആര്.പി.എഫിന്റെ 134-ാം ബറ്റാലിയനിലുള്ള നിസാര്‍ അഹമ്മദ് എന്ന ജവാനാണ് തീവ്രവാദികളുടെ വെിയേറ്റ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം കശ്മീരിലെ മഹോദപുരയിലെ ബാങ്കില്‍ രണ്ട് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു സിവിലിയനും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. ബാങ്ക് കൊള്ളയടിക്കുന്നതിനു നടത്തിയ ശ്രമമായിരുന്നു അതെന്ന് കരുതുന്നതായി അധികൃതര്‍ അറിയിച്ചിരുന്നു.