Friday, November 24th, 2017

ഓണക്കാലമെത്തിയാല്‍ കസവു സാരി തന്നെ താരം

വ്യത്യസ്ഥ ഡിസൈനുകളിലുള്ള കസവു സാരികള്‍ വിപണിയില്‍ ലഭ്യമാണ്.

Published On:Sep 2, 2017 | 8:50 am

ഓണക്കാലം ആഘോഷങ്ങളുടേയും പൂക്കളുടേയും കാലമാണ്. എന്നാല്‍ ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഓടുന്നത് കസവു സാരിക്ക് പുറകേയാണ്. കസവ് സാരിയില്ലെങ്കില്‍ എന്ത് ഓണം എന്ന രീതിയിലാണ് കാര്യങ്ങള്‍. പൂക്കളുടെ ആഘോഷമാണെങ്കിലും സെറ്റ് സാരികളുടെ കാലം കൂടിയാണ്. ഏറ്റവും കൂടുതല്‍ കസവ് സാരികള്‍ കാണുന്നതും ഓണക്കാലത്താണ്. വര്‍ണപൂക്കള്‍ കൊണ്ട് ഓണത്തെ വരവേല്‍ക്കുമ്പോഴും, കസവ് സാരിയുടുത്ത മലയാളി മങ്കമാരെ കൊണ്ട് ഓണക്കാലം സമ്പന്നമാവുന്നു. ഓണമായാല്‍ പിന്നെ കസവ് സാരിതന്നെയാണ് താരം. വിദ്യാര്‍ത്ഥികള്‍ പോലും കസവ് സാരി, സെറ്റ് മുണ്ട് എന്നീ വസ്ത്രങ്ങള്‍ക്ക് പുറകെയാണ്. ഓണാഘോഷത്തിനെങ്കിലും വിദ്യാര്‍ത്ഥിള്‍ സെറ്റ് സാരി ഉടുത്ത് പോകാറുണ്ട്.
സെറ്റ് സാരി അല്ലെങ്കില്‍ സെറ്റ് മുണ്ട് രണ്ടായാലും കേരളത്തനിമ ഉയര്‍ത്തിക്കാട്ടുന്ന വസ്ത്രങ്ങളാണ്. കസവ് സാരിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ഐശ്വര്യം തന്നെയാണ്. മലയാളികള്‍ മാത്രമല്ല ഇപ്പോള്‍ വിദേശിയര്‍ പോലും നമ്മുടെ നാട്ടിലെ തനത് വേഷത്തെ ഇഷ്ടപെടുന്നുണ്ട്. അതു കൊണ്ടു തന്നെയാണ് അവര്‍ കസവ് സാരി ധരിക്കുന്നതും. തേച്ചു മിനുക്കിയ കസവ് സാരിയും, ജിമിക്കി കമ്മലും, തലയില്‍ മുല്ലപ്പൂ ചൂടിയ പെണ്‍കൊടികള്‍ ഈ ഓണക്കാലത്ത് കേരളീയ തനിമ ഒരിക്കല്‍ കൂടി ഓര്‍മ്മപെടുത്തുന്നു.
വെള്ള കോട്ടണ്‍ സാരിയില്‍ നേരിയ ഗോള്‍ഡന്‍ കസവ്, ഇതായിരുന്നു ഒരു കാലത്ത് കസവ് സാരി. എന്നാല്‍ ഇന്ന് അതില്‍ നിന്നും ഒരുപാട് മാറിയിരിക്കുന്നു. വ്യത്യസ്ഥ ഡിസൈനുകളിലാണ് ഇവ വിപണിയില്‍ ഇറങ്ങുന്നത്. ചിത്രങ്ങളുള്ളവ, വീതി കസവുള്ളവ, എന്നിങ്ങനെ സെറ്റ് സാരികളുടെ കാര്യത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു. ഇതില്‍ വീതി കൂടിയ സെറ്റ് സാരിക്കാണ് പ്രിയം ഏറെ. മ്യൂറല്‍ പെയിന്റിംഗ് സാരികളും ഏവരുടേയും ആകര്‍ഷണം തന്നെ. നല്ല ബോര്‍ഡര്‍ ഉള്ളവ, വര്‍ക്കുകളുള്ള മുന്താണി ഇതെല്ലാം നോക്കി സാരി വാങ്ങിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. ഏത് തരം ഫാഷന്‍ വസ്ത്രങ്ങള്‍ വിപണിയില്‍ ഇറങ്ങിയാലും ഓണക്കാലത്ത് കസവ് സാരി തന്നെയാണ് താരം.

LIVE NEWS - ONLINE

  • 1
    1 min ago

    ഡോക്ടറെ കൈയ്യേറ്റം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍; കേസെടുത്തത് ജാമ്യമില്ലാ വകുപ്പില്‍

  • 2
    8 mins ago

    ഹൈക്കോടതി വിധിക്കെതിരെ ചാണ്ടി സുപ്രീം കോടതിയില്‍

  • 3
    32 mins ago

    ലൈസസന്‍സില്ലാത്ത ക്വാറിയില്‍ അപകടം; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്

  • 4
    36 mins ago

    നാഗ്പൂരില്‍ ലങ്ക വിയര്‍ക്കുന്നു

  • 5
    41 mins ago

    ലോകസുന്ദരിപ്പട്ടം നേടിയ സമയം മാനുഷി ധരിച്ച ഗൗണിന്റെ വില കേട്ടാല്‍ ഞെട്ടും.!..

  • 6
    2 hours ago

    കുറിഞ്ഞി ഉദ്യാനം; കള്ളനെ താക്കോല്‍ ഏല്‍പ്പിക്കരുതെന്ന് ചെന്നിത്തല

  • 7
    2 hours ago

    ചുംബനരംഗം അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല

  • 8
    2 hours ago

    റുബെല്ല കുത്തിവെപ്പെടുക്കാനെത്തിയവര്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    3 hours ago

    നോക്കിയ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍