Thursday, November 15th, 2018

തളങ്കരയില്‍ മണല്‍ വാഹനം സിഐയെ ഇടിച്ചുവീഴ്ത്തി

        കാസര്‍കോട്: മണല്‍ കയറ്റിവരികയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി പരിശോധനക്ക് ശ്രമിച്ച സിഐയെ അപായപ്പെടുത്താന്‍ ശ്രമം. ഇന്ന് പുലര്‍ച്ചെ തളങ്കരയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന കാസര്‍കോട് ടൗണ്‍ സി ഐ അബ്ദുറഹീമിനെയാണ് മണല്‍ കയറ്റിവരികയായിരുന്ന ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്. പോലീസ് കൈ കാണിച്ചപ്പോള്‍ സിഐയെ ഇടിച്ചുവീഴ്ത്തിയ ശേഷം ഓട്ടോ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. ടൗണ്‍ സ്‌റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പോലീസ് സംഘം തളങ്കരയിലെത്തുമ്പോഴേക്കും മണല്‍ വാഹനം റോഡരികില്‍ ഉപേക്ഷിച്ച ശേഷം രണ്ടംഗസംഘം രക്ഷപ്പെട്ടു. ഓട്ടോറിക്ഷ … Continue reading "തളങ്കരയില്‍ മണല്‍ വാഹനം സിഐയെ ഇടിച്ചുവീഴ്ത്തി"

Published On:May 3, 2017 | 10:01 am

kasarkode-map-full

 

 

 

 
കാസര്‍കോട്: മണല്‍ കയറ്റിവരികയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി പരിശോധനക്ക് ശ്രമിച്ച സിഐയെ അപായപ്പെടുത്താന്‍ ശ്രമം.
ഇന്ന് പുലര്‍ച്ചെ തളങ്കരയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന കാസര്‍കോട് ടൗണ്‍ സി ഐ അബ്ദുറഹീമിനെയാണ് മണല്‍ കയറ്റിവരികയായിരുന്ന ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്.
പോലീസ് കൈ കാണിച്ചപ്പോള്‍ സിഐയെ ഇടിച്ചുവീഴ്ത്തിയ ശേഷം ഓട്ടോ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. ടൗണ്‍ സ്‌റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പോലീസ് സംഘം തളങ്കരയിലെത്തുമ്പോഴേക്കും മണല്‍ വാഹനം റോഡരികില്‍ ഉപേക്ഷിച്ച ശേഷം രണ്ടംഗസംഘം രക്ഷപ്പെട്ടു. ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൈക്കും മറ്റും പരിക്കേറ്റ സിഐ ആശുപത്രിയില്‍ ചികിത്സ തേടി. സിഐയുടെ പരാതിയിയില്‍ കണ്ടാലറിയാവുന്ന രണ്ടംഗസംഘത്തിനെതിരെ വധശ്രമത്തിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കേസെടുത്തു.

LIVE NEWS - ONLINE

  • 1
    2 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 2
    4 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 3
    5 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 4
    6 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 5
    7 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 6
    7 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

  • 7
    7 hours ago

    എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

  • 8
    7 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

  • 9
    7 hours ago

    ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്