Tuesday, September 18th, 2018

കാസര്‍കോട് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

ഇന്നു പുലര്‍ച്ചെ 5.50 ഓടെയാണ് സംഭവം.

Published On:Jul 9, 2018 | 8:55 am

കാസര്‍കോട്: ഉപ്പള നയാബസാര്‍ ദേശീയപാതയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. ഏഴു പേര്‍ക്കു പരുക്കേറ്റു. ജീപ്പ് യാത്രക്കാരായ ബി ഫാത്തിമ(65), നസീമ, അസ്മ, ഇംതിയാസ്, മുഷ്താഖ് എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ജീപ്പിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കുട്ടികള്‍ ഉള്‍പ്പെടെ 13 പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും അപകടത്തില്‍പെട്ടവര്‍ മുഴുവനും മലയാളികള്‍ ആണെന്നാണു വിവരം. ഇന്നു പുലര്‍ച്ചെ 5.50 ഓടെയാണ് സംഭവം. മംഗളൂരു ഭാഗത്തേക്കു പോയതാണ് ട്രാവലര്‍ ജീപ്പ്. ഇവര്‍ പാലക്കാട് ഗൃഹപ്രവേശ ചടങ്ങിനു പോയി മടങ്ങും വഴിയാണു ദുരന്തം. ജീപ്പും ലോറിയും കര്‍ണാടക റജിസ്‌ട്രേഷനിലുള്ളതാണ്. അഞ്ചു പേരും തല്‍ക്ഷണം മരിച്ചു. നാട്ടുകാര്‍, പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ മംഗല്‍പാടിയിലെ ആശുപത്രിയിലേക്കു മാറ്റി. പരിക്കേറ്റവരെ മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    3 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    4 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    7 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    8 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    9 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    9 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    11 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    11 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍