Thursday, June 20th, 2019

കാസര്‍കോട്ടെ കൂട്ട വാഹനാപകടം ഒരു കുട്ടി കൂടി മരിച്ചു

ഇന്നലെ രാത്രി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ചൗക്കി അല്‍ജാര്‍ റോഡിലെ റജീഷ്-മഅ്‌സൂമ ദമ്പതികളുടെ മകന്‍ മില്‍ഹാജ് (അഞ്ച്) മരിച്ചിരുന്നു.

Published On:Jul 23, 2018 | 11:52 am

കാസര്‍കോട്: കാസര്‍കോട്ടെ കൂട്ട വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരു കുട്ടി കൂടി മരിച്ചു. ഇന്നലെ രാത്രി അടുക്കത്ത്ബയല്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ചൗക്കി അല്‍ജാര്‍ റോഡിലെ റജീഷ്-മഅ്‌സൂമ ദമ്പതികളുടെ മകന്‍ മില്‍ഹാജ് (അഞ്ച്) സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മംഗളൂരു ആശുപത്രിയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മില്‍ഹാജിന്റെ സഹോദരന്‍ ഇബ്രാഹിം ഷാസില്‍ (ഏഴ്) ആണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ പിതാവ് റജീഷും മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. റജീഷിന്റെ ഒരു കണ്ണില്‍ കമ്പി തുളച്ചുകയറിയിരുന്നു. രണ്ട് കാലുകള്‍ക്കും ഗുരുതരമായ പരിക്കുണ്ട്. റജീഷിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
അപകടത്തില്‍പ്പെട്ട കാറോടിച്ചിരുന്ന മേല്‍പറമ്പിലെ അബ്ദുറഹ്മാന്റെ മകന്‍ റിസ്‌വാന്‍ (24), ബന്ധു പെര്‍വാഡിലെ ഇസ്മാഈലിന്റെ മകന്‍ റഫീഖ് (38), റിസ്‌വാന്റെ സഹോദരി റുക്‌സാന (28), റുക്‌സാനയുടെ മക്കളായ ജുമാന (നാല്), ആഷിഫത്ത് ഷംന (രണ്ട്) എന്നിവരും മറ്റൊരു ബൈക്കിലുണ്ടായിരുന്ന ജമാല്‍ അഹ്മദിനും പരിക്കുണ്ട്. ഇവരും ആശുപത്രികളില്‍ ചികിത്സയിലാണ്.
ഒരു ടൂറിസ്റ്റ് ബസ്, രണ്ട് കാറുകള്‍, ഒരു ബുള്ളറ്റ്, ഒരു ബൈക്ക് എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. റോഡിലെ വലിയ കുഴി വെട്ടിക്കുന്നതിനിടയിലാണ് കൂട്ട വാഹനാപകടം ഉണ്ടായത്. റജീഷും രണ്ട് മക്കളും ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്നു. ഇടിയില്‍ ടൂറിസ്റ്റ് ബസിന്റെ അടിയിലേക്ക് തെറിച്ചു പോയ മില്‍ഹാജിനെയും ഇബ്രാഹം ഷാസിലിനെയും അപകടം നടന്ന് ഏറെ വൈകിയാണ് ബസിന്റെ അടിയില്‍ നിന്നും കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കുമ്പോഴെക്കും മില്‍ഹാജ് മരിച്ചിരുന്നു.
വാഹനാപകടത്തിന് കാരണമായ റോഡിലെ കുഴി നികത്തുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ജനരോഷം ശക്തമായിട്ടുണ്ട്. ഒരാഴ്ച മുമ്പ് റോഡിലെ കുഴിയില്‍ വീണ് ഒരു ബൈക്ക് യാത്രക്കാരന്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

LIVE NEWS - ONLINE

  • 1
    6 hours ago

    തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

  • 2
    7 hours ago

    തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

  • 3
    9 hours ago

    ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

  • 4
    11 hours ago

    സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

  • 5
    12 hours ago

    കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

  • 6
    13 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

  • 7
    15 hours ago

    മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

  • 8
    15 hours ago

    പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

  • 9
    15 hours ago

    ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന