Wednesday, November 14th, 2018

കാസര്‍കോട്-കണ്ണൂര്‍ ടൗണ്‍ ടു ടൗണ്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചു

  കാസര്‍കോട്: അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ കാര്യക്ഷമമാക്കാന്‍ കെഎസ്ആര്‍ടിസി കാസര്‍കോട്-കണ്ണൂര്‍ ടൗണ്‍ ടു ടൗണ്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചു. കാസര്‍കോട് ഡിപ്പോയില്‍നിന്നുള്ള കെഎസ്ആര്‍ടിസിയുടെ നാലു ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതുവഴി എട്ടു ട്രിപ്പുകളിലായി 904 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നിര്‍ത്തിയത്. അന്തര്‍ സംസ്ഥാന കരാര്‍ പ്രകാരം കാസര്‍കോട്-മംഗലാപുരം അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ കെഎസ്ആര്‍ടിസിയുടെ കുത്തകയാക്കിയതിനെതിരെ സ്വകാര്യബസ് ഉടമകള്‍ കോടതിയിലും ട്രൈബ്യുണലിലുമായി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ പാതയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആവശ്യത്തിനില്ലെന്നു വാദിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കെഎസ്ആര്‍ടിസി കാസര്‍കോട്-മംഗലാപുരം … Continue reading "കാസര്‍കോട്-കണ്ണൂര്‍ ടൗണ്‍ ടു ടൗണ്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചു"

Published On:Oct 4, 2013 | 3:05 pm

 

കാസര്‍കോട്: അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ കാര്യക്ഷമമാക്കാന്‍ കെഎസ്ആര്‍ടിസി കാസര്‍കോട്-കണ്ണൂര്‍ ടൗണ്‍ ടു ടൗണ്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചു. കാസര്‍കോട് ഡിപ്പോയില്‍നിന്നുള്ള കെഎസ്ആര്‍ടിസിയുടെ നാലു ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതുവഴി എട്ടു ട്രിപ്പുകളിലായി 904 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നിര്‍ത്തിയത്. അന്തര്‍ സംസ്ഥാന കരാര്‍ പ്രകാരം കാസര്‍കോട്-മംഗലാപുരം അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ കെഎസ്ആര്‍ടിസിയുടെ കുത്തകയാക്കിയതിനെതിരെ സ്വകാര്യബസ് ഉടമകള്‍ കോടതിയിലും ട്രൈബ്യുണലിലുമായി ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഈ പാതയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആവശ്യത്തിനില്ലെന്നു വാദിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കെഎസ്ആര്‍ടിസി കാസര്‍കോട്-മംഗലാപുരം സര്‍വീസുകളുടെ കാര്യക്ഷമതയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നത്. കെഎസ്ആര്‍ടിസിയുടെ നാലു ബസുകള്‍ കാസര്‍കോട്-തലപ്പാടി സര്‍വീസുകളായി അടുത്തിടെ ഓടിത്തുടങ്ങിയതും ഇതിന്റെ ഭാഗമായാണ്. കാസര്‍കോട്-മംഗലാപുരം ടൗണ്‍ ടു ടൗണ്‍ സര്‍വീസുകള്‍ തുടങ്ങണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കാസര്‍കോട്-ചെര്‍ക്കള-കണ്ണൂര്‍ ദേശീയ പാതയില്‍ ടൗണ്‍ ടു ടൗണ്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    2 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    5 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    8 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    8 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    8 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    9 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    10 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    10 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി