Friday, September 21st, 2018

കാസര്‍കോട്ട് നവരാത്രി പുലികള്‍

കാസര്‍കോട്: കാസര്‍കോട്ട് നവരാത്രി പുലികളിറങ്ങി. നവരാത്രിയുടെ ഭാഗമായി കഴിഞ്ഞ ഏതാനും ദിവസങ്ങളിലാണ് നഗരത്തില്‍ പുലിവേഷങ്ങല്‍ ഇറങ്ങിയത്. കടകളിലും വീടുകളിലും പ്രത്യേകം വാദ്യത്തിന്റെ ചുവടുകളില്‍ നൃത്തം ചവിട്ടുന്ന പുലികള്‍ ഒടുവില്‍ വീട്ടുകാരോടും കടകളില്‍ നിന്നും പണം വാങ്ങിക്കും. പുലിയെ കൂടാതെ പുരാണ വേഷങ്ങളിലെ കഥാപാത്രങ്ങളും സ്ത്രീ വേഷങ്ങളും നഗരം കീഴടക്കി. തുളുനാടെന്ന് അറിയപ്പെടുന്ന കാസര്‍കോട്ട് മാത്രമാണ് ഈ പ്രത്യേകതകള്‍. കര്‍ണ്ണാടകയില്‍ മംഗലാപുരം, പുത്തൂര്‍, സുള്ള്യ, മടിക്കേരി പ്രദേശങ്ങളിലും നവരാത്രിയുടെ ഭാഗമായി വേഷങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചന്ദ്രഗിരി പുഴക്ക് തെക്ക് കറുത്ത … Continue reading "കാസര്‍കോട്ട് നവരാത്രി പുലികള്‍"

Published On:Oct 9, 2013 | 2:17 pm

കാസര്‍കോട്: കാസര്‍കോട്ട് നവരാത്രി പുലികളിറങ്ങി. നവരാത്രിയുടെ ഭാഗമായി കഴിഞ്ഞ ഏതാനും ദിവസങ്ങളിലാണ് നഗരത്തില്‍ പുലിവേഷങ്ങല്‍ ഇറങ്ങിയത്. കടകളിലും വീടുകളിലും പ്രത്യേകം വാദ്യത്തിന്റെ ചുവടുകളില്‍ നൃത്തം ചവിട്ടുന്ന പുലികള്‍ ഒടുവില്‍ വീട്ടുകാരോടും കടകളില്‍ നിന്നും പണം വാങ്ങിക്കും.
പുലിയെ കൂടാതെ പുരാണ വേഷങ്ങളിലെ കഥാപാത്രങ്ങളും സ്ത്രീ വേഷങ്ങളും നഗരം കീഴടക്കി. തുളുനാടെന്ന് അറിയപ്പെടുന്ന കാസര്‍കോട്ട് മാത്രമാണ് ഈ പ്രത്യേകതകള്‍. കര്‍ണ്ണാടകയില്‍ മംഗലാപുരം, പുത്തൂര്‍, സുള്ള്യ, മടിക്കേരി പ്രദേശങ്ങളിലും നവരാത്രിയുടെ ഭാഗമായി വേഷങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചന്ദ്രഗിരി പുഴക്ക് തെക്ക് കറുത്ത ചായം തേച്ച് വഴിപാടായി വീട് വീടാന്തരം കയറിയിറങ്ങുന്ന കൊറഗ വേഷങ്ങള്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്.
നവമി ദിവസത്തില്‍ കൊറക്കോട് ആര്യകാര്‍ത്ത്യായിനി ദേവി ക്ഷേത്രത്തില്‍ പുലികള്‍ കൂട്ടത്തോടെ എത്തി ദര്‍ശനം നടത്തി വേഷം അഴിച്ചു വെക്കാറാണ് പതിവ്. ക്ഷേത്രത്തില്‍ ഇത്തവണ പുലിവേഷത്തിന് മത്സരം തന്നെ ഏര്‍പ്പെടുത്തിയതും കൗതുകമായി.

LIVE NEWS - ONLINE

  • 1
    5 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    6 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    8 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    8 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    11 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    12 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    15 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    16 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    16 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി