Monday, August 26th, 2019

കാസര്‍കോട് മെഡിക്കല്‍ കോളജ് ശിലാസ്ഥാപനം 30ന്

കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളജ് ശിലാസ്ഥാപനം നവംബര്‍ 30ന് മുഖ്യമന്ത്രി നിര്‍വഹിക്കും. ബദിയടുക്ക ഉക്കിനടുക്കയിലാണ് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത്. മെഡിക്കല്‍ കോളജിനായി സംസ്ഥാന സര്‍ക്കാര്‍ ഉക്കിനടുക്കയില്‍ 60 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ചിട്ടുണ്ട്. 300 ബെഡുകളോട് കൂടിയ ആശുപത്രിയായിരിക്കും മെഡിക്കല്‍ കോളജിന് വേണ്ടി നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ കിറ്റ്‌കോയെയാണ് ചുമതലപ്പെടുത്തിയത്. മെഡിക്കല്‍ കോളജിന്റെ സ്‌പെഷ്യല്‍ ഓഫിസറായി ഡോ. പി ജി ആര്‍ പിള്ളയെ നേരത്തെ നിയമിച്ചിരുന്നു. മെഡിക്കല്‍ കോളജും സബ് സ്‌റ്റേഷനും ഉള്‍പ്പടെ 16 വിഭാഗങ്ങളായാണ് കോളജ് … Continue reading "കാസര്‍കോട് മെഡിക്കല്‍ കോളജ് ശിലാസ്ഥാപനം 30ന്"

Published On:Oct 15, 2013 | 3:52 pm

കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളജ് ശിലാസ്ഥാപനം നവംബര്‍ 30ന് മുഖ്യമന്ത്രി നിര്‍വഹിക്കും. ബദിയടുക്ക ഉക്കിനടുക്കയിലാണ് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത്. മെഡിക്കല്‍ കോളജിനായി സംസ്ഥാന സര്‍ക്കാര്‍ ഉക്കിനടുക്കയില്‍ 60 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ചിട്ടുണ്ട്. 300 ബെഡുകളോട് കൂടിയ ആശുപത്രിയായിരിക്കും മെഡിക്കല്‍ കോളജിന് വേണ്ടി നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ കിറ്റ്‌കോയെയാണ് ചുമതലപ്പെടുത്തിയത്. മെഡിക്കല്‍ കോളജിന്റെ സ്‌പെഷ്യല്‍ ഓഫിസറായി ഡോ. പി ജി ആര്‍ പിള്ളയെ നേരത്തെ നിയമിച്ചിരുന്നു.
മെഡിക്കല്‍ കോളജും സബ് സ്‌റ്റേഷനും ഉള്‍പ്പടെ 16 വിഭാഗങ്ങളായാണ് കോളജ് സമുച്ചയത്തിന്റെ മാസ്റ്റര്‍ പഌന്‍ തയ്യാറാക്കിയിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കൂടുതലുള്ള കാസര്‍കോട് ജില്ലയില്‍ വിദഗ്ധ ചികില്‍സാ സംവിധാനം ആരംഭിക്കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം മുന്‍നിറുത്തിയാണ് ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്.
മെഡിക്കല്‍കോളജ്, സെന്‍ട്രല്‍ ലൈബ്രറി, ജലസേചന സംവിധാനം, വൈദ്യുതി സബ് സ്‌റ്റേഷന്‍, വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലുകള്‍, ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമുള്ള താമസ സൗകര്യം, കളിസ്ഥലം, ഓഡിറ്റോറിയം, പുതിയ റോഡുകള്‍ എന്നിവയാണ് നിര്‍മ്മിക്കുന്നത്. 71 കോടി രൂപ ചെലവില്‍ ആദ്യവര്‍ഷം അടിസ്ഥാന സൗകര്യങ്ങളും കെട്ടിടവും നിര്‍മ്മിക്കും. ഇതോടൊപ്പം സബ് സ്‌റ്റേഷന്‍, വാട്ടര്‍ പ്ലാന്റ് എന്നിവയും നിര്‍മ്മിക്കും.
രണ്ടാം വര്‍ഷം മെഡിക്കല്‍ കോളജ് കെട്ടിടം ഉള്‍പ്പടെയുള്ളവ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ആധുനിക രീതിയിലുള്ള ശസ്ത്രക്രിയ തിയേറ്ററുകള്‍, അത്യാധുനിക ചികില്‍സ കേന്ദ്രങ്ങള്‍, മികച്ച ചികില്‍സ ഉപകരണങ്ങള്‍ എന്നിവയാണ് ആശുപത്രിയില്‍ സ്ഥാപിക്കുക. വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫിനും താമസ സൗകര്യം ഏര്‍പ്പെടുത്തും. സംസ്ഥാന ഹൈവേയില്‍ നിന്ന് നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളജിലേക്ക് നാലുവരിപ്പാത നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.

LIVE NEWS - ONLINE

  • 1
    55 mins ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    1 hour ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    1 hour ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    1 hour ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    2 hours ago

    കറുപ്പിനഴക്…

  • 6
    3 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    3 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    3 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    3 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം