Sunday, November 18th, 2018

അമ്മയേയും മകനേയും തട്ടിക്കൊണ്ടുപോയ സംഭവം; യുവതി കാമുകനൊപ്പം പിടിയില്‍

രാവിലെ പത്തുമണിക്ക് ഭര്‍ത്താവ് മനുവിനെ ഫോണില്‍ വിളിച്ച് തന്നെ ചിലര്‍ അക്രമിക്കുന്നതായും തട്ടി കൊണ്ടു പോകാന്‍ ശ്രമിക്കുന്നതായും മീനു പറഞ്ഞിരുന്നു

Published On:Aug 31, 2018 | 7:33 pm

ചിറ്റാരിക്കല്‍: അക്രമിസംഘം തട്ടിക്കൊണ്ടുപോയെന്ന് ഭര്‍ത്താവിനെ അറിയിച്ചശേഷം വീട്ടില്‍നിന്ന് കടന്ന യുവതിയെ കാമുകനൊപ്പം കണ്ടെത്തി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പോലീസ് ഇരുവരെയും കണ്ടെത്തിയത്. വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു (23) മകന്‍ സായി കൃഷ്ണ (3)എന്നിവരെ വെള്ളിയാഴ്ച രാവിലെ പത്തരയോടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയെന്ന വിവരമറിഞ്ഞ് നാട്ടുകാരും പോലീസും സ്ഥലത്തെത്തിയിരുന്നു.
രാവിലെ പത്തുമണിക്ക് ഭര്‍ത്താവ് മനുവിനെ ഫോണില്‍ വിളിച്ച് തന്നെ ചിലര്‍ അക്രമിക്കുന്നതായും തട്ടി കൊണ്ടു പോകാന്‍ ശ്രമിക്കുന്നതായും മീനു പറഞ്ഞിരുന്നു. ഫോണ്‍ സംഭാഷണം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് കരഞ്ഞുകൊണ്ട് മീനു ഫോണ്‍ കട്ട് ചെയ്തു. നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. എന്നാല്‍, രാവിലെ 21 തവണ യുവതി വിളിച്ച നമ്പര്‍ നിരീക്ഷിച്ചതോടെയാണ് ഒളിച്ചോട്ടത്തിന്റെ സാധ്യത പുറത്തുവന്നത്. ടവര്‍ലൊക്കേഷന്‍ പിന്തുടര്‍ന്ന പോലീസ് യുവതിയേയും കാമുകനേയും കോഴിക്കോട് വെച്ച് പിടികൂടുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 2
    2 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 3
    3 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 4
    3 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 5
    17 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    17 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 7
    21 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 8
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 9
    1 day ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം