Sunday, September 23rd, 2018

കാസര്‍കോട് സിവില്‍ സര്‍വീസ് മേഖലാ അക്കാദമി പരിഗണനയില്‍ : മന്ത്രി

        കാസര്‍കോട് : കാസര്‍കോട് സിവില്‍ സര്‍വീസ് മേഖലാ അക്കാദമി സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. അടുക്കത്ത്ബയല്‍ ഹൈസ്‌കൂള്‍, ബിഎഡ് സെന്ററില്‍ ഐടിഇസികെട്ടിടം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സിവില്‍ സര്‍വീസിന് യുവാക്കള്‍ പ്രാധാന്യം നല്‍കിവരുന്ന സാഹചര്യത്തില്‍ പാലക്കാടും കോഴിക്കോടും സിവില്‍ സര്‍വീസ് മേഖലാ അക്കാദമികള്‍ അടുത്ത മാസം തുറക്കും. ഈ കേന്ദ്രങ്ങളില്‍നിന്ന് സിവില്‍ സര്‍വീസ് മല്‍സര പരീക്ഷയ്ക്കുള്ള പരിശീലനം നല്‍കും. മെഡിക്കല്‍ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് … Continue reading "കാസര്‍കോട് സിവില്‍ സര്‍വീസ് മേഖലാ അക്കാദമി പരിഗണനയില്‍ : മന്ത്രി"

Published On:Dec 10, 2013 | 3:48 pm

Abdurab Minister Full

 

 

 

 
കാസര്‍കോട് : കാസര്‍കോട് സിവില്‍ സര്‍വീസ് മേഖലാ അക്കാദമി സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. അടുക്കത്ത്ബയല്‍ ഹൈസ്‌കൂള്‍, ബിഎഡ് സെന്ററില്‍ ഐടിഇസികെട്ടിടം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സിവില്‍ സര്‍വീസിന് യുവാക്കള്‍ പ്രാധാന്യം നല്‍കിവരുന്ന സാഹചര്യത്തില്‍ പാലക്കാടും കോഴിക്കോടും സിവില്‍ സര്‍വീസ് മേഖലാ അക്കാദമികള്‍ അടുത്ത മാസം തുറക്കും. ഈ കേന്ദ്രങ്ങളില്‍നിന്ന് സിവില്‍ സര്‍വീസ് മല്‍സര പരീക്ഷയ്ക്കുള്ള പരിശീലനം നല്‍കും. മെഡിക്കല്‍ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് അതത് സ്‌കൂളുകളില്‍ തന്നെ മികച്ച പരിശീലനം ലഭ്യമാക്കാന്‍ നടപടി എടുക്കും. വിക്‌ടേഴ്‌സ് ചാനലിലൂടെ കുട്ടികള്‍ക്ക് ദിവസവും പരിശീലനം നല്‍കിവരുന്നുണ്ട്. ഇതിനായി ക്ലാസെടുക്കാന്‍ സംസ്ഥാനത്തെ മികച്ച 60 അധ്യാപകരെ തെരഞ്ഞെടുത്തിട്ടുണ്ട്. ബന്ധപ്പെട്ട കുട്ടികള്‍ക്ക് ഐഡിയും പാസ് വേഡും നല്‍കിയിട്ടുണ്ട്. ക്ലാസുമുറികള്‍ ഇല്ലാതെ തന്നെ ഇത്തരത്തില്‍ കുട്ടികള്‍ക്ക് മികച്ച പരിശീലനം ലഭിക്കും. എല്ലാ പഞ്ചായത്തുകളിലും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ ആരംഭിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കോടതിയിലുള്ള കേസ് തീര്‍പ്പാകുന്നതോടെ തുടര്‍നടപടികള്‍ സ്വീകരിക്കും. ആര്‍എംഎസ്എ പദ്ധതി പ്രകാരം സംസക്കഥാനത്ത് 112 സ്‌കൂളുകള്‍ ഹൈസ്‌കൂളുകളായി ഉയര്‍ത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    3 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    5 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    7 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    9 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    9 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    21 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    22 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി