Friday, February 22nd, 2019

ഫണ്ട് വിനിയോഗം; കാസര്‍കോട് ജില്ല ഒന്നാമത്

        കാസര്‍കോട്: 2016-17 സാമ്പത്തികവര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി ഫണ്ട് വിനിയോഗത്തില്‍ കാസര്‍കോട് ജില്ല പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാമത്. പദ്ധതി അടങ്കലിെന്റ 85.33 ശതമാനം തുക ചെലവഴിച്ചാണ് കാസര്‍കോട് ജില്ല പഞ്ചായത്ത് നേട്ടം കൈ വരിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ സംസ്ഥാനതലത്തില്‍ ആദ്യമായി 100 ശതമാനം പദ്ധതി തുക ചെലവഴിച്ച് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തും ഒന്നാംസ്ഥാനം നേടിയതായി ജില്ല ആസൂത്രണസമിതി മെംബര്‍ സെക്രട്ടറി കൂടിയായ കലക്ടര്‍ കെ. ജീവന്‍ബാബു അറിയിച്ചു. 82 ശതമാനം തുക ചെലവഴിച്ച … Continue reading "ഫണ്ട് വിനിയോഗം; കാസര്‍കോട് ജില്ല ഒന്നാമത്"

Published On:Apr 13, 2017 | 10:16 am

kasarkode-map-full

 

 

 

 

കാസര്‍കോട്: 2016-17 സാമ്പത്തികവര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി ഫണ്ട് വിനിയോഗത്തില്‍ കാസര്‍കോട് ജില്ല പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാമത്. പദ്ധതി അടങ്കലിെന്റ 85.33 ശതമാനം തുക ചെലവഴിച്ചാണ് കാസര്‍കോട് ജില്ല പഞ്ചായത്ത് നേട്ടം കൈ
വരിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ സംസ്ഥാനതലത്തില്‍ ആദ്യമായി 100 ശതമാനം പദ്ധതി തുക ചെലവഴിച്ച് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തും ഒന്നാംസ്ഥാനം നേടിയതായി ജില്ല ആസൂത്രണസമിതി മെംബര്‍ സെക്രട്ടറി കൂടിയായ കലക്ടര്‍ കെ. ജീവന്‍ബാബു അറിയിച്ചു.
82 ശതമാനം തുക ചെലവഴിച്ച പരപ്പ ബ്ലോക്ക് പഞ്ചായത്തും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ 97.37 ശതമാനം തുക ചെലവഴിച്ച് കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ജില്ലയില്‍ ഒന്നാംസ്ഥാനത്താണ്. മടിക്കൈ (94 ശതമാനം), ചെറുവത്തൂര്‍ (92), ചെങ്കള (90) എന്നിവയാണ് മുന്നിട്ടുനില്‍ക്കുന്ന മറ്റ് പഞ്ചായത്തുകള്‍.
നഗരസഭകളില്‍ 73 ശതമാനം തുക ചെലവഴിച്ച് നീലേശ്വരം മുനിസിപ്പാലിറ്റിയാണ് പദ്ധതിച്ചെലവില്‍ മുന്നിട്ടുനില്‍
ക്കുന്നത്.

LIVE NEWS - ONLINE

  • 1
    7 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    9 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    10 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    12 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    13 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    14 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    15 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    16 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    17 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം