കാറില്‍ കടത്തുകയായിരുന്ന ചരസ് പിടികൂടി

Published:January 2, 2017

Pallikkara Kasargod Map Full

 

 
കാസര്‍കോട്: ഇന്നോവകാറില്‍ കടത്തുകയായിരുന്ന 50 ഗ്രാം ചരസുമായി രണ്ടംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബേക്കല്‍ ഇല്യാസ് നഗറിലെ സെമീര്‍(40), കാഞ്ഞങ്ങാട് കൊളവയലിലെ അഹമ്മദ് അഫ്‌സല്‍(23) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ഏഴ് മണിയോടെ രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ സി ഐ അബ്ദുര്‍ റഹീം, പ്രിന്‍സിപ്പല്‍ എസ് ഐ അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശേധനയിലാണ് ഇവ കണ്ടെത്തിയത്.
കാറിലുണ്ടായിരുന്ന സെമീറിനേയും അഹമ്മദിനേയും പോലീസ് ചോദ്യംചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് ഇവര്‍ നല്‍കിയത്. പോലീസ് ഇവരെ ദേഹ പരിശോധന നടത്തിയപ്പോള്‍ സമീറിന്റെ പാന്റിന്റെ പോക്കറ്റില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ചരസ് കണ്ടെത്തുകയായിരുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.