Wednesday, November 14th, 2018

ജില്ലയില്‍ ഇനി തൃപ്തി ന്യായവില ഭക്ഷണശാലകള്‍

കാസര്‍കോട് : കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കാന്‍ തൃപ്തി ന്യായവില ഭക്ഷണശാലകള്‍ തുടങ്ങാന്‍ തീരുമാനമായി. മായം കലരാത്ത തനത് ഭക്ഷ്യസാധനങ്ങള്‍ അമിതവില ഈടാക്കാതെ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയും സിവില്‍ സപ്ലൈസ് വകുപ്പും ചേര്‍ന്ന് ഓരോ താലൂക്കിലും ഒരു ന്യായവില ഹോട്ടല്‍ വീതമാണ് തുറക്കുന്നത്. 20 രൂപ നിരക്കില്‍ തൃപ്തി ഹോട്ടല്‍ വഴി ഭക്ഷണം ലഭ്യമാകും. ഭക്ഷണശാല തുറക്കാന്‍ കുടുംബശ്രീ, ഗൃഹശ്രീ, ജനശ്രീ എന്നീ യൂണിറ്റുകളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. കുറഞ്ഞത് പത്ത് പേരടങ്ങുന്ന ഒരു യൂണിറ്റിനാണ് … Continue reading "ജില്ലയില്‍ ഇനി തൃപ്തി ന്യായവില ഭക്ഷണശാലകള്‍"

Published On:Sep 12, 2013 | 3:12 pm

കാസര്‍കോട് : കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കാന്‍ തൃപ്തി ന്യായവില ഭക്ഷണശാലകള്‍ തുടങ്ങാന്‍ തീരുമാനമായി. മായം കലരാത്ത തനത് ഭക്ഷ്യസാധനങ്ങള്‍ അമിതവില ഈടാക്കാതെ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയും സിവില്‍ സപ്ലൈസ് വകുപ്പും ചേര്‍ന്ന് ഓരോ താലൂക്കിലും ഒരു ന്യായവില ഹോട്ടല്‍ വീതമാണ് തുറക്കുന്നത്. 20 രൂപ നിരക്കില്‍ തൃപ്തി ഹോട്ടല്‍ വഴി ഭക്ഷണം ലഭ്യമാകും. ഭക്ഷണശാല തുറക്കാന്‍ കുടുംബശ്രീ, ഗൃഹശ്രീ, ജനശ്രീ എന്നീ യൂണിറ്റുകളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. കുറഞ്ഞത് പത്ത് പേരടങ്ങുന്ന ഒരു യൂണിറ്റിനാണ് ഹോട്ടല്‍ ആരംഭിക്കാന്‍ അനുമതി. പദ്ധതി നടത്തിപ്പിനായി അഞ്ചു ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതു കൂടാതെ 50,000 രൂപ മാനേജീരിയല്‍ സബ്‌സിഡിയും ലഭ്യമാക്കും. ജില്ലയിലെ പത്ത് കുടുംബശ്രീ യൂണിറ്റുകളാണ് ന്യായവില ഹോട്ടലിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി ഭക്ഷ്യസാധനങ്ങള്‍, പലവ്യഞക്കജനങ്ങള്‍, പച്ചക്കറികള്‍, മത്സ്യം എന്നിവ ന്യായവിലയ്ക്ക് ഹോട്ടലുകള്‍ക്ക് ലഭ്യമാക്കും. സൗജന്യ നിരക്കില്‍ ഗ്യാസ് കണക്ഷന്‍ നല്‍കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് ശ്രമിക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    35 mins ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    2 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    4 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    7 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    8 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    8 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    8 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    9 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    9 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി