Tuesday, November 20th, 2018

സി പി എം പ്രവര്‍ത്തകന്റെ കൊല; കാസര്‍കോട് ഹര്‍ത്താല്‍ പൂര്‍ണം

      കാസര്‍കോട്: മാങ്ങാട്ട് സി.പി.എം. പ്രവര്‍ത്തകന്റെ കൊലയുമായി ബന്ധപ്പെട്ട് മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം ഭാരവാഹി അടക്കമുള്ളവരെയാണ് ഇന്ന്് രാവിലെ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തു വരുന്നു. ഇന്നലെയാണ് മാങ്ങാട് ആര്യടുക്കത്ത് സി.പി.എം പ്രവര്‍ത്തകന്‍ എം.ബി ബാലകൃഷ്ണനെ(45) കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാങ്ങാട് പെരുമ്പയിലെ വമ്പന്‍ – കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകനാണ്. ഇന്നലെ രാത്രി 8.45 മണിയോടെ ആര്യടുക്കം എല്‍.പി. സ്‌കൂളിന് സമീപത്തെ … Continue reading "സി പി എം പ്രവര്‍ത്തകന്റെ കൊല; കാസര്‍കോട് ഹര്‍ത്താല്‍ പൂര്‍ണം"

Published On:Sep 17, 2013 | 10:56 am

Balakrishnan

 

 

 
കാസര്‍കോട്: മാങ്ങാട്ട് സി.പി.എം. പ്രവര്‍ത്തകന്റെ കൊലയുമായി ബന്ധപ്പെട്ട് മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം ഭാരവാഹി അടക്കമുള്ളവരെയാണ് ഇന്ന്് രാവിലെ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തു വരുന്നു.
ഇന്നലെയാണ് മാങ്ങാട് ആര്യടുക്കത്ത് സി.പി.എം പ്രവര്‍ത്തകന്‍ എം.ബി ബാലകൃഷ്ണനെ(45) കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാങ്ങാട് പെരുമ്പയിലെ വമ്പന്‍ – കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകനാണ്. ഇന്നലെ രാത്രി 8.45 മണിയോടെ ആര്യടുക്കം എല്‍.പി. സ്‌കൂളിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ബാലകൃഷ്ണനെ കുത്തേറ്റ് ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോണ്‍ഗ്രസ് – ലീഗ് പ്രവര്‍ത്തകര്‍ സ്ഥിരമായി അക്രമം നടത്തുന്ന പ്രദേശത്താണ് സംഭവം നടന്നതെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു. നേരത്തെ ബാലകൃഷ്ണന്റെ സഹോദരനെയും ആക്രമിച്ചത് കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകരായിരുന്നു. ബാലകൃഷ്ണന്റെ കൊലപാതകത്തിന് പിന്നിലും ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായും നേതാക്കള്‍ ആരോപിച്ചു.
തിങ്കളാഴ്ച രാത്രി മാങ്ങാട്ടും പരിസരപ്രദേശങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും വാഹനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായി. ഡി.സി.സി. അംഗം കടവങ്ങാനം കുഞ്ഞികേളു നായര്‍, ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡണ്ട് മജീദ് മാങ്ങാട് എന്നിവരുടെ വീടുകള്‍ക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശ്യാം കുമാറിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിരുന്ന കാറിന് നേരെയുമാണ് കല്ലേറുണ്ടായത്. ഈ സംഭവവും പോലീസ് അന്വേഷിക്കുന്നു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി പി എം പ്രവര്‍ത്തക കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍ തുടങ്ങി. ബസുകള്‍ ഉള്‍പെടെയുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമേ നിരത്തിലിറങ്ങിയുള്ളു. സമാധാനാന്തരീക്ഷം ഉറപ്പക്കാന്‍ ജില്ലയുടെ പലഭാഗത്തും കനത്ത പോലീസ് കാവല്‍ ഏര്‍പെടുത്തിയിരിക്കുകയാണ്. റോഡ് തടസം നീക്കാന്‍ പോലീസ് പട്രോളിംഗ് സ്‌ക്വാഡും രംഗത്തുണ്ട്. കൊല നടന്ന സ്ഥലം ഇന്ന് രാവിലെ ഉത്തരമേഖലാ ഐ.ജി. സുരേഷ് രാജ് പുരോഹിത്, ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് എന്നിവര്‍ സന്ദര്‍ശിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന ബാലകൃഷ്ണന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചക്ക് സംസ്‌കരിക്കും.

LIVE NEWS - ONLINE

 • 1
  42 mins ago

  ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

 • 2
  2 hours ago

  അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

 • 3
  3 hours ago

  ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

 • 4
  6 hours ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 5
  8 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 6
  9 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 7
  9 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 8
  10 hours ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 9
  11 hours ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല