Friday, November 16th, 2018

വിദ്യാര്‍ഥിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

കാസര്‍ഗോഡ്‌: മേല്‍പറമ്പ്‌ കട്ടക്കാലില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥിയെ വെട്ടിപ്പരിക്കേല്‍പിച്ചു. ബഷീറിന്റെ മകന്‍ ഷഹീനിനെയാണ്‌ വേറൊരു ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പിച്ചത്‌. ഷഹീനിന്റെ വലതു കൈക്കാണ്‌ വെട്ടേറ്റത്‌. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷഹീനിനെ കട്ടക്കാല്‍ ഇറക്കത്തിലെത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം പിന്‍തുടര്‍ന്ന ശേഷം വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. വെട്ടേറ്റ ശേഷം ഷഹീന്‍ ബൈക്കില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. വെട്ടാനുപയോഗിച്ച കത്തി സംഭവ സ്‌ഥലത്ത്‌ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പരിക്കേറ്റ ഷഹീനിനെ കളനാട്‌ നഴ്‌സിംഗ്‌ ഹോമില്‍ പ്രവേശിപ്പിച്ചു. പാലക്കുന്ന്‌ ഗ്രീന്‍വുഡ്‌ സ്‌കൂളിലെ … Continue reading "വിദ്യാര്‍ഥിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു"

Published On:Jul 9, 2013 | 11:21 am

കാസര്‍ഗോഡ്‌: മേല്‍പറമ്പ്‌ കട്ടക്കാലില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥിയെ വെട്ടിപ്പരിക്കേല്‍പിച്ചു. ബഷീറിന്റെ മകന്‍ ഷഹീനിനെയാണ്‌ വേറൊരു ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പിച്ചത്‌. ഷഹീനിന്റെ വലതു കൈക്കാണ്‌ വെട്ടേറ്റത്‌. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷഹീനിനെ കട്ടക്കാല്‍ ഇറക്കത്തിലെത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം പിന്‍തുടര്‍ന്ന ശേഷം വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. വെട്ടേറ്റ ശേഷം ഷഹീന്‍ ബൈക്കില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. വെട്ടാനുപയോഗിച്ച കത്തി സംഭവ സ്‌ഥലത്ത്‌ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പരിക്കേറ്റ ഷഹീനിനെ കളനാട്‌ നഴ്‌സിംഗ്‌ ഹോമില്‍ പ്രവേശിപ്പിച്ചു. പാലക്കുന്ന്‌ ഗ്രീന്‍വുഡ്‌ സ്‌കൂളിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിയാണ്‌ ഷഹീന്‍. ബേക്കല്‍ പോലീസ്‌ സ്‌ഥലത്തെത്തി പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. 

LIVE NEWS - ONLINE

  • 1
    7 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    9 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    9 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    12 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    15 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    15 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    17 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    17 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    17 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം