Wednesday, September 26th, 2018

യുവാവിന്റെ കൊലപാതകം; കാസര്‍ക്കോട്ട്‌ നിരോധനാജ്ഞ

കാസര്‍ഗോട്‌: യുവാവ്‌ കുത്തേറ്റ്‌ മരിച്ചതിനെത്തുടര്‍ന്ന്‌ കാസര്‍ക്കോട്‌ സംഘര്‍ഷാവസ്ഥ. വിദ്യാനഗര്‍ പൊലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ കളക്ടര്‍ ഒരാഴ്‌ചത്തേയ്‌ക്ക്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്‌. നഗരത്തിലെ തുണിക്കടയിലെ ജീവനക്കാരനായ ടി എ സാബിത്ത്‌(18)ആണ്‌ കുത്തേറ്റ്‌ മരിച്ചത്‌. ഞായറാഴ്‌ച രാവിലെ പതിനൊന്നുമണിയോടെ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ബൈക്കില്‍ പിന്തുടര്‍ന്ന രണ്ടുപേര്‍ സാബിത്തിനെ കുത്തിയശേഷം കടന്നുകളയുകയായിരുന്നു. നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ സാബിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിയ്‌ക്കുകയായിരുന്നു. മരണ വിവരം നാട്ടുകാര്‍ അറിഞ്ഞതോടെ പലയിടങ്ങളിലും അക്രമം നടന്നു. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്‌ ഉള്‍പ്പെടെ വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ … Continue reading "യുവാവിന്റെ കൊലപാതകം; കാസര്‍ക്കോട്ട്‌ നിരോധനാജ്ഞ"

Published On:Jul 8, 2013 | 5:03 pm

കാസര്‍ഗോട്‌: യുവാവ്‌ കുത്തേറ്റ്‌ മരിച്ചതിനെത്തുടര്‍ന്ന്‌ കാസര്‍ക്കോട്‌ സംഘര്‍ഷാവസ്ഥ. വിദ്യാനഗര്‍ പൊലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ കളക്ടര്‍ ഒരാഴ്‌ചത്തേയ്‌ക്ക്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്‌. നഗരത്തിലെ തുണിക്കടയിലെ ജീവനക്കാരനായ ടി എ സാബിത്ത്‌(18)ആണ്‌ കുത്തേറ്റ്‌ മരിച്ചത്‌. ഞായറാഴ്‌ച രാവിലെ പതിനൊന്നുമണിയോടെ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ബൈക്കില്‍ പിന്തുടര്‍ന്ന രണ്ടുപേര്‍ സാബിത്തിനെ കുത്തിയശേഷം കടന്നുകളയുകയായിരുന്നു. നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ സാബിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിയ്‌ക്കുകയായിരുന്നു. മരണ വിവരം നാട്ടുകാര്‍ അറിഞ്ഞതോടെ പലയിടങ്ങളിലും അക്രമം നടന്നു. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്‌ ഉള്‍പ്പെടെ വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ കല്ലേറുണ്ടായി, സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞിട്ട്‌ തകര്‍ത്തിട്ടുമുണ്ട്‌. കൊലപാതകം ആസൂത്രിതമാണെന്ന സംശയത്തിലാണ്‌ പൊലീസ്‌. സംഭവവുമായി ബന്ധപ്പെട്ട്‌ കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌. കുത്തേറ്റ യുവാവിനെ പ്രവേശിപ്പിച്ച ആശുപത്രി പരിസരത്തും സംഘര്‍ഷമുണ്ടായി. വൈകീട്ട്‌ ആറിനും രാവിലെ ആറിനുമിടയില്‍ ബൈക്ക്‌ യാത്രയും നിരോധിച്ചിട്ടുണ്ട്‌. പകല്‍ ഒന്നില്‍ക്കൂടുതല്‍ പേര്‍ ബൈക്കില്‍ സഞ്ചരിക്കരുതെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

LIVE NEWS - ONLINE

  • 1
    26 mins ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 2
    29 mins ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 3
    33 mins ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 4
    34 mins ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 5
    35 mins ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    38 mins ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 7
    2 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

  • 8
    2 hours ago

    തളിപ്പറമ്പിലെ സ്ത്രീവിശ്രമ കേന്ദ്രത്തിന് നാഥനില്ല

  • 9
    2 hours ago

    ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രണയ ജോഡികള്‍ ഒന്നിക്കുന്നു