ഐ.സി.യുവില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണ്.
ഐ.സി.യുവില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണ്.
ചെന്നൈ: ഡി.എം.കെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അര്‍ധ രാത്രിയോടെ ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്നാണ് 94കാരനായ കരുണാനിധിയെ ചെന്നൈയിലെ കാവേരി ആശുപത്രിയിലേക്ക് മാറ്റിയത്. ഒന്നരയോടെയാണ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചതെന്ന് പുലര്‍ച്ചെ 2.30 ന് ആശുപത്രി പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.
നിലവില്‍ രക്തസമ്മര്‍ദം സാധാരണ നിലയിലെത്തിയിട്ടുണ്ട്. കരുണാനിധി ഐ.സി.യുവില്‍ തന്നെ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മക്കളായ എം.കെ സ്റ്റാലിന്, അഴിഗിരി, കനിമൊഴി എന്നിവര്‍ ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്നു. കരുണാനിധിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും വ്യാജ പ്രചാരണങ്ങള്‍ പ്രവര്‍ത്തകര്‍ വിശ്വസിക്കരുതെന്നും മകന് എം.കെ സ്റ്റാലിന് പ്രസ്താവനയില്‍ അറിയിച്ചു. കരുണാനിധി അപകട നില തരണം ചെയ്തിട്ടുണ്ടെന്ന് മുന്‍ കേന്ദ്ര മന്ത്രിയായ എ. രാജയും അറിയിച്ചു.
വാര്‍ധക്യസഹജമായ അവശതകള്‍ക്കൊപ്പം മൂത്രനാളിയിലെ അണുബാധയും പനിയും മൂലം അവശ നിലയിലായിരുന്ന കരുണാനിധിയെ ആശുപത്രിയില്‍നിന്നുള്ള ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഘം ഗോപാലപുരത്തെ വസതിയില്‍ ക്യാമ്പ് ചെയ്ത് ചികിത്സിച്ച് വരികയായിരുന്നു. ഗോപാലപുരത്തെ വസതിയില്‍ ആശുപത്രിയില്‍ ലഭ്യമാവുന്ന മുഴുവന്‍ സജ്ജീകരണങ്ങളും ഒരുക്കിയായിരുന്നു ചികിത്സ.