Friday, November 16th, 2018

വിലാപയാത്ര തുടങ്ങി; സംസ്‌കാരം ആറിന് വൈകീട്ട് മറീന ബിച്ചില്‍

പൂര്‍ണ സൈനിക ബഹുമതിയോടെയാണ് ചടങ്ങുകള്‍ നടക്കുക.

Published On:Aug 8, 2018 | 4:38 pm

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര സമാധിസ്ഥലമായ മറിന ബീച്ച് ലക്ഷ്യമാക്കി പുറപ്പെട്ടു. പ്രത്യേകം അലങ്കരിച്ച സൈനിക വാഹനത്തിലാണ് മൃതദേഹം ചെന്നൈ നഗരത്തിലൂടെ കടന്നു പോകുന്നത്. വൈകീട്ട് ആറു മണിക്ക് അണ്ണാ സ്മാരകത്തിന് സമീപമാണ് കരുണാനിധിക്ക് അന്ത്യവിശ്രമം ഒരുക്കിയിട്ടുള്ളത്.
പൊതുദര്‍ശനത്തിന് വെച്ച രാജാജി ഹാളില്‍ നിന്ന് വൈകീട്ട് നാലിനാണ് മൃതദേഹവും വഹിച്ചു കൊണ്ടുള്ള വാഹനം പുറപ്പെട്ടത്. എന്നാല്‍, ജനബാഹുല്യം കാരണം വളരെ സാവധാനത്തിലാണ് കരസേനാ വാഹനം നീങ്ങുന്നത്. അതിനാല്‍ കൃത്യം അറു മണിക്ക് തന്നെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പൂര്‍ണ സൈനിക ബഹുമതിയോടെയാണ് ചടങ്ങുകള്‍ നടക്കുക.

 

LIVE NEWS - ONLINE

  • 1
    13 mins ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 2
    55 mins ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 3
    1 hour ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 4
    1 hour ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 5
    2 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 6
    2 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 7
    3 hours ago

    വീടിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു

  • 8
    14 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 9
    16 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ