Sunday, January 20th, 2019

കരുണാനിധിയെ കാണാന്‍ ജനക്കൂട്ടം; സംഘര്‍ഷത്തില്‍ രണ്ടു മരണം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള നേതാക്കള്‍ രാജാജി ഹാളിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

Published On:Aug 8, 2018 | 3:03 pm

ചെന്നൈ: കലൈഞജറെ ഒരു നോക്ക് കാണാന്‍ നൂറുകണക്കിന് ജനങ്ങള്‍ രാജാജി ഹാളിലേക്കെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷം. തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കനത്ത സുരക്ഷ കവചങ്ങളൊരുക്കിയിട്ടും നിയന്ത്രിക്കാനാവത്തതിനെ തുടര്‍ന്ന് പോലീസ് ചെറിയ രീതിയില്‍ ലാത്തിവീശി. എങ്കിലും സുരക്ഷാ കവചങ്ങള്‍ തകര്‍ത്ത് പ്രിയനേതാവിനെ കാണാന്‍ ജനം തള്ളിക്കയറുകയാണ്. അതിനിടെ, സംസ്‌കാരം നടക്കുന്ന മറീന ബിച്ചിന്റെ പൂര്‍ണ നിയന്ത്രണം പോലീസ് ഏറ്റെടുത്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള നേതാക്കള്‍ രാജാജി ഹാളിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, നടന്‍ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ടി.ടി.വി.ദിനകരന്‍, കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കമല്‍ഹാസന്‍, ദീപ ജയകുമാര്‍ തുടങ്ങി ഒട്ടേറെപ്പേരെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

 

LIVE NEWS - ONLINE

  • 1
    7 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    9 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    11 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    15 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    15 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    1 day ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം