Thursday, July 18th, 2019

അന്തിമോപചാരമര്‍പ്പിക്കാന്‍ പ്രമുഖര്‍

മുഖ്യമന്ത്രി എടപ്പാടിക്കെതിരെ മുദ്രാവാക്യം

Published On:Aug 8, 2018 | 9:24 am

 ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിക്ക് അന്തിമോപചാരമര്‍പ്പിച്ച് പ്രമുഖര്‍. ചെന്നൈയിലെ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുന്ന മൃതദേഹത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി.കെ.പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, തമ്പിദുരൈ, നടന്മാരായ പ്രഭു, രജനീകാന്ത്, അജിത് ഭാര്യ ശാലിനി, സൂര്യ, കാര്‍ത്തി, നടി ഖുശ്ബു, കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കവി വൈരമുത്തു തുടങ്ങി നിരവധിപ്പേരാണ് ആദരാജ്ഞലികള്‍ അര്‍പ്പിക്കാനെത്തിയത്.
കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു കരുണാനിധിയെന്നും അദ്ദേഹത്തിന്റെ മരണം വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. കരുണാനിധിക്ക് അന്തിമോപചാരമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലേക്ക് തിരിച്ചെന്നാണ് വിവരം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചെന്നൈയിലെത്തി ആദരാജ്ഞലികള്‍ അര്‍പ്പിക്കും.
ഇന്ന് പുലര്‍ച്ചെ 5.30നാണ് കരുണാനിധിയുടെ മൃതദേഹം രാജാജി ഹാളിലെത്തിച്ചത്. സംസ്‌കാരത്തിന്റെ കാര്യത്തില്‍ തീരുമാനമാകുന്നതുവരെ ഇവിടെ പൊതുദര്‍ശനം തുടരും.
അതിനിടെ കരുണാനിധിക്ക് അന്തിമോപചാരമര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ ഡിഎംകെ പ്രവര്‍ത്തരുടെ പ്രതിഷേധം. രാജാജി ഹാളില്‍ എത്തിയ മുഖ്യമന്ത്രിക്കു നേര്‍ക്ക് ഡിഎംകെ അണികള്‍ മുദ്രാവാക്യം മുഴക്കി. കരുണാനിധിയുടെ സംസ്‌കാരം മെറീന ബീച്ചില്‍ നടത്താനാവില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
ഇന്നലെ രാത്രിയില്‍ തന്നെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കാവേരി ആശുപത്രിക്കു മുന്‍പില്‍ പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായിരുന്നു. തീരദേശ സംരക്ഷണ നിയമവും മുഖ്യമന്ത്രിമാര്‍ക്ക് മാത്രമെ മെറീനയില്‍ അന്ത്യവിശ്രമത്തിന് സൗകര്യമൊരുക്കുകയുള്ളു എന്നുമുള്ള കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് സംസ്‌കാര സ്ഥലത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ എതിര്‍പ്പറിയിച്ചത്.
അതേസമയം, തമിഴ്‌നാടിന്റെയാകെ നഷ്ടമാണ് കരുണാനിധിയുടെ മരണമെന്ന് അന്തിമോപചാരമര്‍പ്പിച്ച ശേഷം മാധ്യമങ്ങളെ കണ്ട പളനിസ്വാമി പറഞ്ഞു. അദ്ദേഹത്തിന്റെ മക്കളുടെയും ബന്ധുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കരുണാനിധിയുടെ അന്ത്യവിശ്രമ സ്ഥലം സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചില്ല. ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

 

 

 

LIVE NEWS - ONLINE

  • 1
    1 min ago

    നേപ്പാള്‍ പ്രളയം; മരണം 88 ആയി

  • 2
    13 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 3
    15 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 4
    17 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 5
    18 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 6
    19 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 7
    20 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 8
    21 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 9
    21 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി