Friday, February 23rd, 2018

ചെങ്ങന്നൂരിന്റെ യുവ രാജാവ്

        ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാന താരമായ കരുണ്‍ നായര്‍ എന്ന മലയാളി മലയാളി ഇപ്പോള്‍ ചെങ്ങന്നൂരിന്റെ യുവരാജാവാണ്. ആലപ്പുഴ ജില്ലയുടെ തെക്കു കിഴക്കേ അതിര്‍ത്തിയായ ചെങ്ങന്നൂരിലെ ഈ ഗ്രാമത്തില്‍നിന്നാണ് കരുണ്‍ നായര്‍ ലോക ക്രിക്കറ്റിന്റെ റെക്കോഡ് പുസ്തകത്തിലേക്ക് നടന്നുകയറിയത്. കീഴ്‌ചേരിമേല്‍ കിഴക്കേനട കരുണഗിരിയില്‍ കലാധരന്‍നായര്‍പ്രേമ ദമ്പതികളുടെ മകനാണ് കരുണ്‍. നഗരസഭയില്‍ ആല്‍ത്തറ ജങ്ഷന് സമീപം കീഴ്‌ചേരിമേല്‍ വാക്കയില്‍ ആണ് അമ്മ പ്രേമയുടെ കുടുംബം. അച്ഛന്‍ കലാധരന്‍ നായര്‍ ആറന്മുള മാലക്കര മാളിയേക്കല്‍ കുടുംബാംഗവും. … Continue reading "ചെങ്ങന്നൂരിന്റെ യുവ രാജാവ്"

Published On:Dec 21, 2016 | 11:27 am

karun-nair-cricketer-full

 

 

 

 
ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാന താരമായ കരുണ്‍ നായര്‍ എന്ന മലയാളി മലയാളി ഇപ്പോള്‍ ചെങ്ങന്നൂരിന്റെ യുവരാജാവാണ്. ആലപ്പുഴ ജില്ലയുടെ തെക്കു കിഴക്കേ അതിര്‍ത്തിയായ ചെങ്ങന്നൂരിലെ ഈ ഗ്രാമത്തില്‍നിന്നാണ് കരുണ്‍ നായര്‍ ലോക ക്രിക്കറ്റിന്റെ റെക്കോഡ് പുസ്തകത്തിലേക്ക് നടന്നുകയറിയത്. കീഴ്‌ചേരിമേല്‍ കിഴക്കേനട കരുണഗിരിയില്‍ കലാധരന്‍നായര്‍പ്രേമ ദമ്പതികളുടെ മകനാണ് കരുണ്‍. നഗരസഭയില്‍ ആല്‍ത്തറ ജങ്ഷന് സമീപം കീഴ്‌ചേരിമേല്‍ വാക്കയില്‍ ആണ് അമ്മ പ്രേമയുടെ കുടുംബം. അച്ഛന്‍ കലാധരന്‍ നായര്‍ ആറന്മുള മാലക്കര മാളിയേക്കല്‍ കുടുംബാംഗവും.
പള്ളിയോടങ്ങളുടെ നാടായ കീഴ്‌ചേരിമേലിന് കരുണ്‍ സ്വന്തം ഉണ്ണിക്കുട്ടനാണ്. കഴിഞ്ഞ ജൂലൈ 17ന് കരുണിന്റെ പേരില്‍ ആറന്മുളയില്‍ വള്ളസദ്യ വഴിപാട് നടത്തിയിരുന്നു. കീഴ്‌ചേരിമേല്‍ പള്ളിയോടത്തിനായിരുന്നു സദ്യ. ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയശേഷം വള്ളസദ്യ വഴിപാടൊരുക്കാന്‍ ഇവിടെ നേരിട്ടത്തെിയ കരുണ്‍ നായര്‍ കയറിയ പള്ളിയോടം മറിഞ്ഞത് ദു$ഖകരമായ സംഭവമായിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചെങ്കിലും വള്ളത്തില്‍ തൂങ്ങിക്കിടന്ന കരുണ്‍ രക്ഷപ്പെട്ടു. ആറന്മുള ക്ഷേത്രക്കടവിന് കുറച്ച് മുമ്പായി തോട്ടപ്പുഴശ്ശേരിക്കരയോട് ചേര്‍ന്ന് പള്ളിയോടം തിരിക്കുന്നതിനിടെ ഒരുവശം ചരിഞ്ഞ് വെള്ളംകയറി മുങ്ങുകയായിരുന്നു. മറിഞ്ഞ പള്ളിയോടത്തില്‍ പിടിച്ചുകിടക്കാന്‍ മറ്റുള്ളവര്‍ നിര്‍ദേശിച്ചതനുസരിച്ച് കരുണ്‍ പിടിച്ചുകിടന്നു. എന്‍ജിന്‍ ഘടിപ്പിച്ച വള്ളവും ഇതുവഴി കടന്നുവന്ന ചിറയിറമ്പ് പള്ളിയോടവും ചേര്‍ന്നാണ് രക്ഷിച്ചത്. അടുത്ത സുഹൃത്തുക്കളായ രാജീവിന്റെയും വിശാഖിന്റെയും ജീവന്‍ നഷ്ടപ്പെട്ടതിന്റെ വേദനയുമായാണ് അന്ന് കരുണ്‍ മടങ്ങിയത്.
ചിദംബരം സ്‌റ്റേഡിയത്തില്‍ കരുണ്‍ നേടിയ ഓരോ റണ്ണിലും അമ്മൂമ്മ തങ്കമണിയും മാതൃസഹോദരി ലതാരാജീവും കുടുംബവും പ്രാര്‍ഥനയിലായിരുന്നു. അടിച്ചുകൂട്ടിയ ഓറോ റണ്ണിലും ഈ വീട് ആഹഌദത്തിമിര്‍പ്പിലമര്‍ന്നു. കരുണ്‍ ജനിച്ചത് രാജസ്ഥാനിലെ ജോധ്പുരില്‍ ആണ്. കളിച്ചുവളര്‍ന്നത് ഇവിടെയും ബംഗളൂരുവിലുമാണെങ്കിലും മലയാളിത്തവും മലയാള സംസ്‌കാരവും മറന്നിട്ടില്ല.
ചെങ്ങന്നൂരില്‍ എത്തുമ്പോള്‍ മഹാദേവക്ഷേത്രത്തിലും കുടുംബക്ഷേത്രമായ ശാസ്താംകുളങ്ങരയിലും തൊഴുതിട്ടേ മടങ്ങൂ. എല്ലാ മത്സരങ്ങള്‍ക്ക് മുമ്പും ഇവിടെ മാതൃസഹോദരി ലത വഴിപാട് നേരുക പതിവാണ്. ചെങ്ങന്നൂരിലെ കുടുംബവീട് വാടകക്ക് കൊടുത്തിരിക്കുന്നതിനാല്‍ നാട്ടിലത്തെുമ്പോള്‍ ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐക്ക് സമീപം മാതൃസഹോദരി ലതയുടെ ‘രാജീവം’ എന്ന വീട്ടിലാണ് കരുണ്‍ താമസിക്കാറ്.

LIVE NEWS - ONLINE

  • 1
    4 mins ago

    അട്ടപ്പാടി സംഭവം അപലപനീയം: മുഖ്യമന്ത്രി

  • 2
    32 mins ago

    ആദിവാസി യുവാവിന്റെ മരണം; രണ്ടു പേര്‍ കസ്റ്റഡിയില്‍

  • 3
    38 mins ago

    രണ്ടാമൂഴത്തില്‍ ജാക്കിച്ചാനും എത്തിയേക്കും

  • 4
    47 mins ago

    ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ തീരു

  • 5
    59 mins ago

    ബിപിന്‍ വധം; ഒന്നാം പ്രതി അറസ്റ്റില്‍

  • 6
    2 hours ago

    ചുമ പ്രശ്‌നമാക്കേണ്ട!.പരിഹാരമുണ്ട്…

  • 7
    2 hours ago

    G7, G85 ക്യാമറകളുമായി പാനസോണിക് എത്തുന്നു

  • 8
    12 hours ago

    വായ്പാ തട്ടിപ്പ്: വിക്രം കോത്താരിയും മകന്‍ രാഹുലും അറസ്റ്റില്‍

  • 9
    14 hours ago

    മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച യുവാവ് മരിച്ചു