ചരിത്രനേട്ടം; കരുണ്‍ നായറിന് ട്രിപ്പിള്‍ സെഞ്ചുറി

Published:December 19, 2016

karun-nair-cricket-full

 

 

 

 
ചെന്നൈ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പുതിയ ചരിത്രമെഴുതി കരുണ്‍ നായര്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും സൗരവ് ഗാംഗുലിക്കും രാഹുല്‍ ദ്രാവിഡിനും സ്വന്തമാക്കാനാകാത്ത ഒരു ചരിത്ര നേട്ടമാണ് ചെപ്പോക്കിലെ ചിദംബംരം സ്‌റ്റേഡിയത്തില്‍ ഒരു മലയാളി താരം നേടിയിരിക്കുന്നത്. തന്റെ മൂന്നാം ടെസ്റ്റില്‍ തന്നെ ട്രിപ്പിള്‍ സെഞ്ചുറി നേടിയ കരുണ്‍ നായര്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് ചെപ്പോക്കില്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. വീരേന്ദര്‍ സെവാഗ് മാത്രമാണ് ഇതിന് മുമ്പ് മുന്നൂറ് തികച്ച ബാറ്റ്‌സ്മാന്‍. 381 പന്തില്‍ 32 ഫോറും നാലു സിക്‌സറും അടക്കമാണ് കരുണ്‍ കരിയറിലെ തന്റെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്. ചെങ്ങന്നൂര്‍ സ്വദേശികളായ കലാധരന്‍ നായരുടെയും പ്രേമയുടെയും മകനായി ജനിച്ച കരുണ്‍ രഞ്ജിയില്‍ കര്‍ണാടക ടീമിന് വേണ്ടിയാണ് കളിക്കുന്നത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.