Thursday, January 17th, 2019

നട്ടം തിരിഞ്ഞ് കന്നഡ

വോട്ടെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യും: കോടതി

Published On:May 19, 2018 | 12:14 pm

ബംഗലുരു: കര്‍ണാടകയിലെ നിര്‍ണായകമായ വിശ്വാസ വോട്ട് പ്രോടേം സ്പീക്കര്‍ ബൊപ്പയ്യയുടെ നിയന്ത്രണത്തില്‍ തന്നെ നടത്തും. ബൊപ്പയയ്യുടെ നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ജെഡിഎസും കോണ്‍ഗ്രസും സമര്‍പ്പിച്ച ഹരജി കോടതി അനുവദിച്ചില്ല. കെ.ജി ബൊപ്പയ്യക്കെതിരെ ഉത്തരവിടണമെങ്കില്‍ അദ്ദേഹത്തിന് നോട്ടീസ് അയച്ച് അഭിപ്രായം തേടേണ്ടി വരും. അങ്ങനെ ചെയ്യണമെങ്കില്‍ വിശ്വാസ വോട്ട് നീട്ടിവെക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു. അതേസമയം വിശ്വാസ വോട്ടിന്റെ തത്മസയ സംപ്രേക്ഷണം കോടതി അനുവദിച്ചു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് നീണ്ടുപോകുന്നത് തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് ജെഡിഎസ് അഭിഭാഷകര്‍ ഹരജി പിന്‍വലിക്കാന്‍ തയാറാവുകയായിരുന്നു.
അതിനിടെ കര്‍ണാടക നിയമസഭ വിധാന്‍ സൗധയില്‍ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി ബി.എസ് യെദിയുരപ്പയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിറകെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
നേരത്തെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിനായി ഹൈദരാബാദിലായിരുന്ന കോണ്‍ഗ്രസ്- ജനതാദള്‍എം.എല്‍.എമാരെ ബംഗളൂരുവില്‍ തിരിച്ചെത്തിച്ചിരുന്നു. രാവിലെയോടെയാണ് മൂന്ന് ബസുകളിലായി എം.എല്‍.എമാരെ ബംഗളൂരുവില്‍ എത്തിച്ചത്. ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള 20 കോണ്‍ഗ്രസ്,ജെ.ഡി.എസ് എം.എല്‍.എമാരിലാണ് എല്ലാ കണ്ണുകളും. കോണ്‍ഗ്രസില്‍ നിന്ന് 18 ലിംഗായത്ത് എം.എല്‍.എമാരും ജെ.ഡി.എസില്‍ നിന്ന് രണ്ട് പേരുമാണുള്ളത്. ഇവരെ വശത്താക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
തങ്ങള്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അഞ്ച് മണിക്ക് ആഹഌദ പ്രകടനം നടത്തുമെന്നും മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു. അതേസമയം കോണ്‍ഗ്രസിനു ആശ്വാസമേകി വിട്ടുപോയ എംഎല്‍എമാര്‍ മടങ്ങിയെത്തി. ആനന്ദ് സിംഗും പ്രതാപ് ഗൗഡ പാട്ടീലുമാണ് മടങ്ങിയെത്തിയത്. ബെല്ലാരി വിജയനഗരത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ആനന്ദ് സിംഗിനെ സാമ്പത്തിക ക്രമക്കേടിനു കേസ് എടുക്കുമെന്നു ഭീഷണിപ്പെടുത്തി ബിജെപി തട്ടിയെടുത്തതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍നിന്ന് ആരോഗ്യപ്രശ്‌നം പറഞ്ഞു പോയ റെയ്ച്ചൂരിലെ മസ്‌കിയില്‍ നിന്നുള്ള അംഗം പ്രതാപ് ഗൗഡ പാട്ടീലും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ക്യാമ്പില്‍ മടങ്ങിയെത്തിയിട്ടുണ്ട്.
എന്നാല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. എം.എല്‍.എമാരുടെ എണ്ണം തങ്ങള്‍ക്ക് അനുകൂലവും ബി.ജെ.പിക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

LIVE NEWS - ONLINE

 • 1
  12 hours ago

  അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

 • 2
  13 hours ago

  കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

 • 3
  16 hours ago

  കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

 • 4
  16 hours ago

  വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

 • 5
  19 hours ago

  ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

 • 6
  19 hours ago

  വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

 • 7
  21 hours ago

  ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

 • 8
  21 hours ago

  വേദനയോടെ സാമുവല്‍ കുറിക്കുന്നു…

 • 9
  21 hours ago

  വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം