Thursday, October 18th, 2018

ബിജെപി കുതിരക്കച്ചവടം നടത്തുന്നു: കുമാര സ്വാമി

തൂക്കുസഭ ഉണ്ടായതില്‍ ജനങ്ങളെ കുറ്റം പറയാനാവില്ല. മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ചിട്ടില്ല.

Published On:May 16, 2018 | 3:09 pm

ബംഗളൂരു: ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി. അധികാരത്തിനുവേണ്ടി ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ബിജെപി നൂറു കോടി രൂപ വരെ എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തു. ഈ കള്ളപ്പണമൊക്കെ ബിജെപിക്ക് എവിടുന്നാണ് ലഭിക്കുന്നതെന്നും കുമാരസ്വാമി ചോദിച്ചു. തങ്ങളുടെ പത്ത് പേരെ റാഞ്ചിയാല്‍ 20 പേരെ തിരിച്ചെത്തിക്കാന്‍ അറിയാമെന്നും കുമാരസ്വാമി പറഞ്ഞു.
തൂക്കുസഭ ഉണ്ടായതില്‍ ജനങ്ങളെ കുറ്റം പറയാനാവില്ല. താന്‍ മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി. ഇനി ബിജെപിയെ പിന്തുണക്കില്ല. കോണ്‍ഗ്രസിനൊപ്പം ഉറച്ച് നില്‍ക്കും. കഴിഞ്ഞ തവണ ബിജെപിക്കൊപ്പം നിന്നത് തെറ്റായിപ്പോയെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    11 hours ago

    ഹര്‍ത്താലിനോടനുബന്ധിച്ച് അക്രമമുണ്ടായാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ലോക്നാഥ് ബെഹ്റ

  • 2
    13 hours ago

    ശബരിമല കര്‍മസമിതിയും നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

  • 3
    14 hours ago

    ശബരിമലയില്‍ നാളെ നിരോധനാജ്ഞ

  • 4
    17 hours ago

    നിലക്കലില്‍ സംഘര്‍ഷം; കല്ലേറ്, പോലീസ് ലാത്തിവീശി

  • 5
    18 hours ago

    പ്രതിഷേധക്കാരെ അറസ്റ്റ്ചെയ്ത് നീക്കി; മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം

  • 6
    19 hours ago

    നാഥനില്ലാ സമരത്തിന് ആളെകൂട്ടേണ്ട ബാധ്യത യോഗത്തിനില്ല: വെള്ളാപ്പള്ളി

  • 7
    21 hours ago

    ശബരിമല: സുഗമമായ ദര്‍ശനത്തിന് സൗകര്യമൊരുക്കണം

  • 8
    21 hours ago

    പമ്പയില്‍ സംഘര്‍ഷം

  • 9
    23 hours ago

    സന്നിധാനത്തെത്തിയ ആരോഗ്യവകുപ്പ് വനിതാ ഉദ്യോഗസ്ഥരെ പരിശോധിച്ചു