Friday, May 25th, 2018

കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി

രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് തെരഞ്ഞെടുപ്പ്.

Published On:May 12, 2018 | 9:28 am

ബംഗളുരു: രാജ്യം ഉറ്റു നോക്കുന്ന കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി. 224 ല്‍ 222 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്ത ആര്‍.ആര്‍ നഗറിലും സ്ഥാനാര്‍ത്ഥി മരിച്ച ജയനഗറിലുമാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. സംസ്ഥാനത്തെ 5.12 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതിനായി 56,696 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയത്. ഏഴുമണിക്കു തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ രൂപപ്പെട്ടു. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് തെരഞ്ഞെടുപ്പ്.
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പയും മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
യെദ്യൂരപ്പ ഷിമോഗയിലെ ശിഖര്‍പൂരിലാണ് വോട്ട് രേഖപ്പെടുത്തിയത്. ശിഖര്‍പൂരിലെത്തി ക്ഷേത്രദര്‍ശനം നടത്തിയശേഷമാണ് യെദ്യൂരപ്പ വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തിലെത്തിയത്.
ദേവഗൗഡ ഹാസന്‍ ജില്ലയിലെ ഹോളെനസിപുരയിലെ 244ാം നമ്പര്‍ പോളിംഗ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വോട്ട് രേഖപ്പെടുത്തിയശേഷം അദ്ദേഹം പറഞ്ഞു.

 

 

LIVE NEWS - ONLINE

  • 1
    1 min ago

    ഹൈക്കോടതി നടപടികളില്‍ അതൃപ്തി അറിയിച്ച് ജസ്റ്റിസ് കമാല്‍പാഷ

  • 2
    28 mins ago

    കശ്മീരില്‍ തീവ്രവാദികള്‍ ഒരാളെ കഴുത്തറുത്ത് കൊന്നു

  • 3
    38 mins ago

    ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്‌സ്ആപ്പ് വരുന്നു.!

  • 4
    56 mins ago

    സലാലയില്‍ മെകുനു ചുഴലിക്കാറ്റ് തീരത്തൊടടുക്കുന്നു

  • 5
    1 hour ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 6
    1 hour ago

    വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി വില്യംസ് സഹോദരിമാര്‍

  • 7
    1 hour ago

    നീരാളിയില്‍ വീരപ്പയായി സുരാജ് വെഞ്ഞാറമൂട്

  • 8
    2 hours ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 9
    2 hours ago

    കിമ്മുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ട്രംപ് പിന്മാറി