Monday, July 22nd, 2019

കര്‍ണാടക; തിടുക്കപ്പെട്ട് തീരുമാനം പറ്റില്ല: സ്പീക്കര്‍

എം.എല്‍.എമാരുടെ രജി സ്വന്തം നിലയിലാണോ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണോ എന്ന് പരിശോധിക്കണ്ടേതുണ്ട.്

Published On:Jul 11, 2019 | 4:04 pm

ന്യൂഡല്‍ഹി: എംഎല്‍എമാരുടെ രാജിയില്‍ ഇന്ന് തീരുമാനമെടുക്കണമെന്ന ഉത്തരവിനെതിരെ കര്‍ണാടക സ്പീക്കര്‍ സുപ്രീം കോടതിയെ സമീപിച്ചു. എം.എല്‍എമാരുടെ രാജി സ്വന്തം നിലയിലാണോ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും സ്പീക്കര്‍. അടിയന്തരമായി അപേക്ഷ പരിഗണിക്കണമെന്ന സ്പീക്കറുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. നാളെ എം.എല്‍.എമാരുടെ അപേക്ഷക്കൊപ്പം സ്പീക്കറുടെ അപേക്ഷയും അംഗീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
വ്യാഴാഴ്ച ഉച്ചക്കാണ് കര്‍ണാടക സ്പീക്കര്‍ കെ രമേഷ് കുമാര്‍ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി വഴി സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ വന്ന ഉത്തരവില്‍ ഇന്ന് തന്നെ പത്ത് വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കിയിരന്നു. എന്നാല്‍ ഈ നിര്‍ദേശം ഇന്ന് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സ്പീക്കര്‍ ഉള്ളത്.
എം.എല്‍.എമാരുടെ രജി സ്വന്തം നിലയിലാണോ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണോ എന്ന് പരിശോധിക്കണ്ടേതുണ്ട് എന്നാണ് സ്പീക്കര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. സഭ ചട്ടങ്ങള്‍ പ്രകാരം ഇത് പരിശോധിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണ്. പരിശോധന ഇന്ന് പൂര്‍ത്തിയാക്കാന്‍ ഒരു പക്ഷെ സമയം മതിയാകില്ല എന്ന കാര്യമാണ് സ്പീക്കര്‍ പ്രധാനമായും കോടതിയെ അറിയിച്ചിരിക്കുന്നത്.

 

 

LIVE NEWS - ONLINE

  • 1
    3 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    4 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    4 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    4 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    5 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    5 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    6 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    6 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    7 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു