Wednesday, April 24th, 2019

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വന്ന ബസിനെ കാട്ടാന ആക്രമിച്ചു

ബന്ദിപ്പൂര്‍ വനമേഖലയില്‍ വെച്ചാണ് അക്രമണം ഉണ്ടായത്.

Published On:Jun 25, 2018 | 12:41 pm

കോഴിക്കോട്: യാത്രക്കാരുമായി കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വന്ന ബസിനെ കാട്ടാന ആക്രമിച്ചു. ചാമരാജനഗറില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബന്ദിപ്പൂര്‍ വനമേഖലയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം.
റോഡിലൂടെ ആനക്കൂട്ടത്തിന് കടന്നുപോകുന്നതിനായി ഡ്രൈവര്‍ വനമേഖലയില്‍ ബസ് നിര്‍ത്തിയിരുന്നു. ഇതിനിടെയാണ് ആന ആക്രമിക്കാന്‍ തുടങ്ങിയത്. പെട്ടന്ന് ഡ്രൈവര്‍ ബസ് പുറകോട്ട് ഓടിച്ചത് കൊണ്ട് വന്‍ അപകടം ഒഴിവായി. സമയോചിതമായ ഇടപെടലുകൊണ്ട് അപകടം ഒഴിവാക്കിയ ഡ്രൈവറെ യാത്രക്കാര്‍ അഭിനന്ദിച്ചു.
സംഭവ സമയത്ത് യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    4 mins ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 2
    2 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 3
    2 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 4
    2 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 5
    5 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 6
    6 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 7
    6 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

  • 8
    7 hours ago

    ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു

  • 9
    7 hours ago

    തൃശൂരില്‍ രണ്ടുപേരെ വെട്ടിക്കൊന്നു