Tuesday, December 18th, 2018

കര്‍ണാടകന്‍ കാവിക്കാറ്റില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു

പ്രതീക്ഷിച്ച ഇടങ്ങളിലെല്ലാം കോണ്‍ഗ്രസിന് കാലിടറിയപ്പോള്‍ നേട്ടമുണ്ടാക്കിയത് ബി.ജെ.പി.

Published On:May 15, 2018 | 11:52 am

ബംഗളൂരു: കര്‍ണാടകയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ തറപറ്റിച്ച് ബി.ജെപിയുടെ തേരോട്ടം. 222 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 115 സീറ്റ് നേടിയാണ് ബി.ജെ.പി വിജയം അരക്കിട്ടുറപ്പിച്ചത്. കോണ്‍ഗ്രസ് 65 സീറ്റില്‍ ഒതുങ്ങി. നിര്‍ണായക ശക്തിയായി മാറുമെന്ന് കരുതിയ ജനതാദള്‍ എസ് 40 സീറ്റ് നേടി. സംസ്ഥാനത്ത് തൂക്ക് സഭയായിരിക്കും ഉണ്ടാകുകയെന്ന എക്‌സിറ്റ് പോളുകളെല്ലാം ബി.ജെ.പിയുടെ കാവിക്കാറ്റില്‍ തകര്‍ന്നടിഞ്ഞു. ഇതോടെ ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും ബി.ജെ.പി തനിച്ച് ഭരണം കയ്യാളുന്ന അവസ്ഥയാണുള്ളത്.
രാവിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബി.ജെപിയും കോണ്‍ഗ്രസും കാഴ്ചവച്ചത്. ഒരവസരത്തില്‍ കോണ്‍ഗ്രസ് മുന്നേറിയെങ്കിലും തീരദേശ, മദ്ധ്യ മേഖലകളടക്കം അഞ്ച് മേഖലകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ ബി.ജെ.പിയുടെ ലീഡ് കുതിച്ചു. കര്‍ണാടകയുടെ പ്രബല സമുദായമായ ലിംഗായത്തുകളും കോണ്‍ഗ്രസിനെ കൈവിട്ട് ബി.ജെ.പിയെ തുണച്ചു.
സര്‍വ മേഖലകളിലും കോണ്‍ഗ്രസിനെ തൂത്തെറിയുന്ന പ്രകടനമാണ് ബി.ജെ.പി കാഴ്ചവച്ചത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടു. അതേസമയം, ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ്.യെദിയൂരപ്പ ശിക്കാരിപുര മണ്ഡലത്തില്‍ നിന്ന് വിജയിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മാജിക്കൊന്നും തെരഞ്ഞെടുപ്പില്‍ ഫലിച്ചില്ലെന്നുവേണം കരുതാന്‍. ഗുജറാത്തിലെന്ന പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നേര്‍ക്കുനേര്‍ നിന്ന പ്രചാരണത്തില്‍ വീണ്ടും വിജയം മോദിയുടെ ഭാഗത്തായി.
പ്രതീക്ഷിച്ച ഇടങ്ങളിലെല്ലാം കോണ്‍ഗ്രസിന് കാലിടറിയപ്പോള്‍ നേട്ടമുണ്ടാക്കിയത് ബി.ജെ.പി. സംസ്ഥാനത്തെ പ്രബല സമുദായമായ ലിംഗായത്തുകളെ ഒപ്പം നിറുത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ന്യൂനപക്ഷ പദവിയോടുള്ള പ്രത്യേക മതപദവി ശുപാര്‍ശ ചെയ്തിരുന്നു. എന്നിട്ടും ലിംഗായത്തുകള്‍ കോണ്‍ഗ്രസിനെ കാര്യമായി തുണച്ചില്ല. അവര്‍ ബി.ജെ.പിക്കൊപ്പം തന്നെ നിന്നു. കര്‍ണാടകയിലെ പ്രധാന മേഖലകളിലും കോണ്‍ഗ്രസിന് ലഭിച്ചത് തിരിച്ചടി മാത്രം. ഹൈദരാബാദ് കര്‍ണാടക, മുംബൈ കര്‍ണാടക, മധ്യ കര്‍ണാടക, തീരദേശ കര്‍ണാടക, ബംഗളൂരു എന്നിവിടങ്ങളിലും ബി.ജെ.പിയാണ് മുന്നില്‍. തങ്ങളുടെ ശക്തി കേന്ദ്രമായ മൈസൂര്‍ മേഖല നിലനിറുത്താന്‍ ജെ.ഡി.എസിന് കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മിക്ക മേഖലകളിലും വന്‍ ലീഡ് നിലനിറുത്തിയ കോണ്‍ഗ്രസ് ഇക്കുറിയ തീരദേശ മേഖലയിലും മൈസൂരും നിലനിറുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചെങ്കിലും വോട്ടര്‍മാര്‍ കൈയൊഴിഞ്ഞതോടെ ഭരണം നഷ്ടപ്പെടുകയായിരുന്നു.

 

 

LIVE NEWS - ONLINE

 • 1
  8 hours ago

  ഗുജറാത്തില്‍ ചരക്ക് തീവണ്ടിയിടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തു

 • 2
  10 hours ago

  മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു

 • 3
  13 hours ago

  പാര്‍ട്ടിയിലെ വനിതകളെ സംരക്ഷിക്കാനാവാത്തവരാണ് വനിതാമതില് കെട്ടുന്നത്: ചെന്നിത്തല

 • 4
  14 hours ago

  ക്യാമറകളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ത്രീയാത്രക്കാര്‍ ഭീതിയില്‍

 • 5
  16 hours ago

  പിറവം കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍

 • 6
  17 hours ago

  കെ എസ് അര്‍ ടി സിയില്‍ വിശ്വാസമില്ല: ഹൈക്കോടതി

 • 7
  17 hours ago

  കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

 • 8
  17 hours ago

  കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

 • 9
  17 hours ago

  ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ തോല്‍വി; ജെയിസും വിട വാങ്ങി