Wednesday, August 15th, 2018

കര്‍ണാടക; ഒരു എംഎല്‍എ പിന്തുണ അറിയിച്ച് യെദിയൂരപ്പയെ കണ്ടു

എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനായി കോണ്‍ഗ്രസും ബിജെപിയും ശ്രമം തുടങ്ങിയിട്ടുണ്ട്.

Published On:May 16, 2018 | 9:54 am

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന് ആശ്വാസം പകര്‍ന്ന് സ്വതന്ത്ര എം.എല്‍.എ ആര്‍.ശങ്കറിന്റെ പിന്തുണ. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണ അറിയിച്ച് ആര്‍.ശങ്കര്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും മുതിര്‍ന്ന നേതാവുമായ യെദ്യൂരപ്പയെ വീട്ടിലെത്തി കണ്ടു.
കര്‍ണാടക പ്രജ്ഞാവന്താ ജനതാപാര്‍ട്ടിയുടെ ബാനറില്‍ റാണിബെന്നൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച ആര്‍ ശങ്കര്‍ 63910 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 112 സീറ്റിന്റെ കേവല ഭൂരിപക്ഷം വേണമെങ്കിലും 104 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. ആര്‍.ശങ്കറിന്റെ പിന്തുണ കൂടി ലഭിക്കുകയാണെങ്കില്‍ ഇനി ഏഴ് പേരുടെ കൂടെ പിന്തുണ ലഭിച്ചാല്‍ മതിയാവും.
ഇതിനിടെ തുടര്‍ തീരുമാനങ്ങളെടുക്കാനും എം.എല്‍.എമാരുടെ പിന്തുണ ഉറപ്പിക്കാനുമായി കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗം അല്‍പസമയത്തിനകം ചേരും. സര്‍ക്കാര്‍ രൂപീകരണത്തിന് ഏത് വഴിയും തേടുമെന്ന് കര്‍ണാടകത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.
മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തും മറ്റും മറ്റ് പാര്‍ട്ടികളില്‍ നിന്ന് എം.എല്‍.മാരെ ചാക്കിലാക്കാനുള്ള നടപടി ക്രമങ്ങള്‍ക്ക് ബി.ജെ.പിയും തുടക്കം കുറിച്ചിട്ടുണ്ട്. തനിക്ക് മന്ത്രി സ്ഥാനം വാഗ്ദാനം നല്‍കി ബി.ജെ.പിയില്‍ നിന്നും വിളി വന്നതായി കോണ്‍ഗ്രസ് എംഎല്‍എ അമരഗൗഡ ലിംഗനഗൗഡ പാട്ടീല്‍ മാധ്യങ്ങളോട് പ്രതികരിച്ചു. കുഷ്തഗി മണ്ഡലത്തില്‍ നിന്നാണ് അമരഗൗഡ ലിംഗനഗൗഡ പാട്ടീല്‍ ജനവിധി തേടിയത്.

 

LIVE NEWS - ONLINE

  • 1
    7 hours ago

    സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    10 hours ago

    ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

  • 3
    13 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു

  • 4
    19 hours ago

    കവി ചെമ്മനം ചാക്കോ അന്തരിച്ചു

  • 5
    19 hours ago

    മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

  • 6
    1 day ago

    ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

  • 7
    2 days ago

    ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി

  • 8
    2 days ago

    കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

  • 9
    2 days ago

    സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍