Thursday, November 22nd, 2018

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മുന്നേറ്റം

പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ് കൂടുതല്‍ മുന്നേറ്റം നടത്തുന്നത്

Published On:Sep 3, 2018 | 12:56 pm

ബംഗളൂരു: കര്‍ണാടകയിലെ 102 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേണ്‍ഗ്രസിന് മുന്നേറ്റം. ഫലം പുറത്ത് വന്ന 2267 സിറ്റുകളില്‍ 846 എണ്ണം കോണ്‍ഗ്രസ് സ്വന്തമാക്കി. ബി.ജെ.പി 788 സീറ്റ് നേടിയപ്പോള്‍ ജനതാദള്‍ എസ് 307 സീറ്റുമായി മൂന്നാമത് എത്തി. 2664 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 277 സീറ്റുകള്‍ ചെറു പാര്‍ട്ടികളും സ്വതന്ത്ര സ്ഥാനാര്‍ഥികളും സ്വന്തമാക്കി.
പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ് കൂടുതല്‍ മുന്നേറ്റം നടത്തുന്നത്. അതേസമയം, കോര്‍പ്പറേഷനുകളില്‍ ബി.ജെ.പി ലീഡ് നിലനിര്‍ത്തി മുന്നേറുകയാണ്. വെള്ളിയാഴ്ചയാണ് കനത്ത സുരക്ഷയില്‍ 21 ജില്ലകളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ ഇരുപാര്‍ട്ടികളുടെയും ശക്തിപ്രകടനം വിലയിരുത്തുന്നത് ഈ തെരഞ്ഞെടുപ്പ് ഫലം ആയിരിക്കും.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമലയില്‍ ക്രിമിനല്‍ പോലീസുകാര്‍ വാഴുന്നു: എ.എന്‍ രാധാകൃഷ്ണന്‍

  • 2
    3 hours ago

    നോട്ട് നിരോധനം ദുരിതത്തിലാഴ്ത്തിയ കര്‍ഷകര്‍ക്ക് സഹായം എത്തിക്കണം

  • 3
    5 hours ago

    ഷാനവാസിന് നാടിന്റെ അന്തിമോപചാരം

  • 4
    5 hours ago

    കെഎം ഷാജി എംഎല്‍എക്ക് നിയമസഭയില്‍ പങ്കെടുക്കാം: സുപ്രീം കോടതി

  • 5
    5 hours ago

    ഇത്തവണ മോദി സര്‍ക്കാറിന്റെ പൂര്‍ണ ബജറ്റ്

  • 6
    6 hours ago

    ഇന്ധന വിലയില്‍ വീണ്ടും ഇടിവ്

  • 7
    6 hours ago

    യമനില്‍ 85,000 കുട്ടികള്‍ പട്ടിണി മൂലം മരിച്ചു

  • 8
    7 hours ago

    ബ്രിസ്‌ബെയിനില്‍ കാലിടറി ഇന്ത്യ

  • 9
    7 hours ago

    കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞു