Saturday, February 16th, 2019

കര്‍ക്കിടക മാസത്തില്‍ തേച്ചു കുളി

ആരോഗ്യപരമായി നമ്മുടെ ശരീരത്തിന് ഏറെ പ്രത്യേകതകളുള്ള ഒരു മാസമാണ് കര്‍ക്കിടക മാസം

Published On:Aug 1, 2018 | 10:23 am

ആരോഗ്യപരമായി നമ്മുടെ ശരീരത്തിന് ഏറെ പ്രത്യേകതകളുള്ള ഒരു മാസമാണ് കര്‍ക്കിടക മാസം. ആരോഗ്യ സംരക്ഷണം ഏറ്റവും കൂടുല്‍ ചെയ്യാന്‍ സാധിക്കുന്ന സമയം കര്‍ക്കിടക മാസമാണ്. ശാരീരത്തിന്റെ ആരോഗ്യത്തിന് കര്‍ക്കിടകമാസത്തില്‍ പ്രത്യേക ചികിത്സാരീതികള്‍ വരെ ഉണ്ട്. മരുന്ന് കഞ്ഞി, എണ്ണ തേച്ചു കുളി എന്നിവ കര്‍ക്കിടക മാസത്തിലെ ശരീര സംരക്ഷണത്തിന് വേണ്ടിയുള്ള പ്രത്യേക രീതികളാണ്. കര്‍ക്കിടക മാസത്തില്‍ ആരോഗ്യപരമായ പല കാര്യങ്ങളിലും ശ്രദ്ധ വേണം. കര്‍ക്കിടക മാസത്തില്‍ ചെയ്യുന്ന ചില ചിട്ടകള്‍. ഇത് ആരോഗ്യത്തിനും, മനസിനും ഒരു പോലെ ഗുണം ചെയ്യുന്നു.
* തേച്ചു കുളി കര്‍ക്കിടക മാസത്തില്‍ ഏറെ നല്ലതാണ്. ധന്വന്തരം കുഴമ്പോ ബാലാശ്വ ഗന്ധാദി തൈലം തുടങ്ങിയ പുരട്ടി കുളിയ്ക്കാന്‍ ഉത്തമമാണ്. നല്ലെണ്ണ തേച്ചു കുളിയ്ക്കുന്നതും ഏറെ നല്ലതാണ്. എണ്ണ തേയ്ക്കുമ്പോള്‍ ചെവിയ്ക്കു പുറഖില്‍, കാലിനടിയില്‍ തേയ്ക്കണം. ഇത് നാഡീവ്യൂഹങ്ങളെ ഉണര്‍ത്തുന്നു. എണ്ണതേച്ചു കുളി വാതം, ക്ഷീണം എന്നിവ ഒഴിവാക്കും, നല്ല ഉറക്കവും ചര്‍മത്തിന് മൃദുത്വവും നല്‍കും.
* കര്‍ക്കിടക മാസത്തില്‍ രാവിലെയുള്ള കുളി ആരോഗ്യം നല്‍കും. ഇളംചൂടുവെള്ളത്തില്‍ കുളിയ്ക്കാം. നിറുകയില്‍ വെളിച്ചെണ്ണയോ മറ്റോ തേച്ചു കുളിയ്ക്കാം. ഇത് താളി, അതുപോലെയുള്ള ഹെര്‍ബല്‍ വഴികള്‍ ഉപയോഗിച്ചു കഴുകിക്കളയാം. നിറുകയില്‍ എണ്ണ വച്ചു കുളിയ്ക്കുന്നത് തലയുടെ ആരോഗ്യത്തിനും കണ്ണിനുമെല്ലാം അത്യുത്തമമാണ്.
* ഭക്ഷണകാര്യങ്ങളില്‍ ഏറെ ശ്രദ്ധ വയ്ക്കേണ്ട മാസമാണ് കര്‍ക്കിടകം. ഈ സമയത്ത് ഔഷധക്കഞ്ഞി കുടിയ്ക്കുന്നത് ഏറെ നല്ലത്. ഉലുവക്കഞ്ഞി, നവധാധ്യം എന്നിവയെല്ലാം ഉപയോഗിയ്ക്കാം.
* ഇതുപോലെ പയര്‍ വര്‍ഗങ്ങള്‍, പ്രത്യേകിച്ചും മുതിര വേവിച്ചു കഴിയ്ക്കുന്നതും നല്ലതാണ്. ഇവ മുളപ്പിച്ചു കഴിയ്ക്കുന്നത് ദഹനം എളുപ്പമാക്കും. ചെറുപയര്‍, കടല തുടങ്ങിയവയെല്ലാം ഇതേ രീതിയില്‍ ഉപയോഗിയ്ക്കാം.
* കര്‍ക്കിടക മാസത്തില്‍ അതിരാവിലെ എഴുന്നേല്‍ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇതുപോലെ ഉച്ചയുറക്കം ഒഴിവാക്കുക.

LIVE NEWS - ONLINE

  • 1
    11 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    12 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    14 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    16 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    20 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്