Friday, February 22nd, 2019

കര്‍ക്കിടക കഞ്ഞി

കര്‍ക്കിടക മാസത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കര്‍ക്കിടക കഞ്ഞി അഥവാമരുന്ന് കഞ്ഞി

Published On:Jul 25, 2018 | 9:45 am

കര്‍ക്കിടം ആരംഭിച്ചാല്‍ പിന്നെ ആരോഗ്യസംരക്ഷണത്തിന്റെ കാലമാണ്. അതിനാല്‍ തന്നെ കര്‍ക്കിടക ചികിത്സ നടത്തുന്നവര്‍ ഉണ്ട്. കൂടാതെ കര്‍ക്കിടക കഞ്ഞി, മരുന്ന് എന്നിങ്ങനെ പലതും കര്‍ക്കിട സ്‌പെഷ്യല്‍ ആണ്. ഇതില്‍ കര്‍ക്കിടക മാസത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കര്‍ക്കിടക കഞ്ഞി അഥവാമരുന്ന് കഞ്ഞി. രക്തസമ്മര്‍ദ്ദം, പ്രമേഹം, വായുദോഷം, ഹൃദയ ശ്വാസകോശ സംരക്ഷണത്തിനും കര്‍ക്കിട കഞ്ഞി ഉത്തമമാണ്. മാത്രമല്ല, ദാഹം, ക്ഷീണം, വിശപ്പ്, ഇവ അകറ്റുന്നു. ഉദര രോഗം ശമിപ്പിക്കുന്നു. ശരീരത്തില്‍ നിന്നുള്ള മാലിന്യത്തെ സുഖമമായി പുറം തള്ളുന്നത് വഴി വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു, ദഹനം സുഖമമാക്കുന്നു. നിരവധി മരുന്നുകള്‍ ഇട്ടുള്ള കര്‍ക്കിടക കഞ്ഞി വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാം. വീട്ടില്‍ ഉണ്ടാക്കുന്നത് തന്നെയാണ് ആരോഗ്യത്തിന് നല്ലതും.
ചേരുവകള്‍
ഞവരയരി – 100ഗ്രാം
ചുക്ക്, കുരുമുളക്, തിപ്പല്ലി, കുറുംതോട്ടി,
ജീരകം, അതിമധുരം, ഓമം – ഉണക്കിപ്പൊടിച്ചത് 5 ഗ്രാം വീതം
ചുവന്നുള്ളി – 5 അല്ലി
തേങ്ങാപ്പാല്‍ – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
ഉഴിഞ്ഞയും,കടലാടി – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം:
100 ഗ്രാം ഞവരയരി കഴുകി ഒരു ലിറ്റര്‍ വെള്ളത്തില്‍ അടുപ്പില്‍ വെയ്ക്കുക.അതില്‍ മുകളില്‍ പറഞ്ഞ പൊടിമരുന്നുകള്‍ ഒരു കിഴിപോലെ കെട്ടി
അരിയില്‍ ഇട്ടു വേവിക്കണം(കിഴി അല്‍പ്പം ലൂസാക്കി കെട്ടണം ). ഒന്ന് തിളക്കുമ്പോള്‍ അതില്‍ ചുവന്നുള്ളിയും 25 ഗ്രാം ഉലുവയും ചേര്‍ത്ത് വേവിക്കുക. അതിനുശേഷം തേങ്ങാപാലും,ഉഴിഞ്ഞയും,കടലാടിയും നന്നായി അരച്ചുചേര്‍ത്ത് ഇളക്കി മൂടിവെക്കുക.പിന്നീടു ചെറു ചൂടോടെ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് രാത്രി ഭക്ഷണമായി ഉപയോഗിക്കാം. കഞ്ഞി കുടിയ്ക്കുന്നതിന് മുമ്പ് കിഴിനന്നായി പിഴിഞ്ഞുമാറ്റാന്‍ മറക്കരുത്.

LIVE NEWS - ONLINE

  • 1
    20 mins ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 2
    2 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 3
    4 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 4
    5 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 5
    5 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 6
    7 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 7
    7 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

  • 8
    7 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

  • 9
    7 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീനിനും കിട്ടി എട്ടിന്റെ പണി