Saturday, February 16th, 2019

വിപണി കീഴടക്കാന്‍ കരിസ്മ

    വാഹന വിപണി കീഴടക്കാന്‍ കരിസ്മ ആര്‍ വരുന്നു. എറിക് പ്യുവല്‍ റേസിംഗിന്റെ സാങ്കേതിക സഹകരണത്തോടെയാണ്.പുതിയ കരിസ്മകള്‍ നിര്‍മിച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ എന്‍ജിനില്‍ ഈ ഗുണനിലവാരം പ്രതീക്ഷിക്കാം. എന്‍ജിനുകളുടെ പ്രകടനശേഷിയും കൂടിയിട്ടുണ്ട്. എയര്‍കൂള്‍ഡ് 223സിസി എന്‍ജിന്‍ തന്നെയാണ് കരിസ്മ ആറില്‍ ഉണ്ടായിരിക്കുക. 19.2 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കുന്ന ഈ എന്‍ജിന് 19.35 എന്‍എം ചക്രവീര്യവുമുണ്ട്. എറിക് പ്യുവലിന്റെ ട്യൂണിംഗ് വഴിയുണ്ടായ ഗുണം ഇതില്‍ത്തന്നെ കാണാം. കരിസ്മയുടെ നിലവിലുള്ള പതിപ്പ് 17.2 പിഎസ് കരുത്തും 18.35 … Continue reading "വിപണി കീഴടക്കാന്‍ കരിസ്മ"

Published On:Oct 21, 2013 | 5:57 pm

Karizma R Full

 

 
വാഹന വിപണി കീഴടക്കാന്‍ കരിസ്മ ആര്‍ വരുന്നു. എറിക് പ്യുവല്‍ റേസിംഗിന്റെ സാങ്കേതിക സഹകരണത്തോടെയാണ്.പുതിയ കരിസ്മകള്‍ നിര്‍മിച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ എന്‍ജിനില്‍ ഈ ഗുണനിലവാരം പ്രതീക്ഷിക്കാം. എന്‍ജിനുകളുടെ പ്രകടനശേഷിയും കൂടിയിട്ടുണ്ട്.
എയര്‍കൂള്‍ഡ് 223സിസി എന്‍ജിന്‍ തന്നെയാണ് കരിസ്മ ആറില്‍ ഉണ്ടായിരിക്കുക. 19.2 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കുന്ന ഈ എന്‍ജിന് 19.35 എന്‍എം ചക്രവീര്യവുമുണ്ട്. എറിക് പ്യുവലിന്റെ ട്യൂണിംഗ് വഴിയുണ്ടായ ഗുണം ഇതില്‍ത്തന്നെ കാണാം. കരിസ്മയുടെ നിലവിലുള്ള പതിപ്പ് 17.2 പിഎസ് കരുത്തും 18.35 ചക്രവീര്യവുമാണ് ഉല്‍പാദിപ്പിച്ചിരുന്നത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ എന്ന വേഗത പിടിക്കാന്‍ വെറും 3.6 സെക്കന്‍ഡാണ് പുതുക്കിയ എന്‍ജിന്‍ എടുക്കുക. നേരത്തെ ഇത് 4 സെക്കന്റായിരുന്നു.
കരിസ്മ സെഡ്എംആറിനും 223 സിസി എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ കരുത്ത് പകരുന്ന വിധത്തിലുള്ള ട്യൂണിംഗ് ആണ് സെഡ്എംആറിനു വേണ്ടി എറിക് പ്യൂവല്‍ ചെയ്തിരിക്കുന്നത്. 20 പിഎസ് കരുത്തും 19.7 എന്‍എം ചക്രവീര്യവും എന്‍ജിന് ലഭിച്ചിരിക്കുന്നു. 60 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ എന്‍ജിനെടുക്കുന്ന സമയം 3.6 സെക്കന്റാണ്.
ട്വിന്‍ ഹെഡ്‌ലൈറ്റുകളാണ് പുതിയ സെഡ്എംആറില്‍ ഘടിപ്പിച്ചിരിക്കുന്നത്. ട്വിന്‍ ഹെഡ്‌ലൈറ്റ്, സ്‌പോര്‍ടിയായ ഹാന്‍ഡില്‍ ബാര്‍, മസിലന്‍ ഫ്രണ്ട് ഫെന്‍ഡറുകള്‍, പുതിയ മഫ്‌ലര്‍ കവര്‍, പുതിയ സീറ്റുകള്‍ എന്നിങ്ങനെ നിരവധി മാറ്റങ്ങള്‍ പുറത്തു കാണാം.
വിവിധ വിദേശ ഓട്ടോമൊബൈല്‍ കമ്പനികളുമായി ചേര്‍ന്ന് ഹീറോ നടത്തിയ ഒരു വന്‍ പ്രയത്‌നത്തിനൊടുവില്‍ 15 മോഡലുകളെയാണ് പുതിയ എന്‍ജിനുകളും ഡിസൈനുമെല്ലാം നല്‍കി പുതുക്കിയിരിക്കുന്നത്. 2014ല്‍ ഹോണ്ടയുമായുള്ള സാങ്കേതിക സഹകരണം അവസാനിക്കുന്നതോടെ ഈ മോഡലുകളെല്ലാം വിപണിയിലെത്തിത്തുടങ്ങും.

 

LIVE NEWS - ONLINE

  • 1
    47 mins ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

  • 2
    48 mins ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

  • 3
    59 mins ago

    വനിത ഡോക്ടറെ കത്തികാട്ടി ഭീഷണിപ്പെടുത്തി വന്‍ കവര്‍ച്ച

  • 4
    1 hour ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 5
    1 hour ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

  • 6
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 7
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 8
    2 hours ago

    സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക

  • 9
    3 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു