Sunday, November 18th, 2018

വലിയ വിമാനങ്ങളുടെ സര്‍വീസ്; കരിപ്പൂരില്‍ സുരക്ഷാ പരിശോധന തിങ്കളാഴ്ച

എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍ വിഭാഗത്തിലെ ഉന്നത സംഘമാണ് പരിശോധന നടത്തുക.

Published On:Aug 3, 2018 | 12:44 pm

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ സുരക്ഷ പരിശോധന തിങ്കളാഴ്ച നടക്കും.
എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍ വിഭാഗത്തിലെ ഉന്നത സംഘമാണ് പരിശോധന നടത്തുക. പരിശോധനക്ക് എത്തുന്ന വിവരം എയര്‍ ഇന്ത്യ എയര്‍പ്പോര്‍ട്ട് ഡയറക്ടര്‍ക്ക് കൈമാറി. എയര്‍ ഇന്ത്യയുടെ സുരക്ഷാ പരിശോധനയുടെ വിവരം ഔദ്യോഗികമായി അറിയിച്ചതായി എം കെ രാഘവന്‍ എം.പിയും വ്യക്തമാക്കി.
സുരക്ഷാ പരിശോധന അനുകൂലമായാല്‍ എയര്‍ ഇന്ത്യ കോഡ് ഇ വിമാനങ്ങളുടെ സര്‍വീസ് പുനരാംരംഭിക്കാനുള്ള അപേക്ഷ ഡി.ജി.സി.എക്ക് സമര്‍പ്പിക്കും. നേരത്തെ സൗദി എയര്‍ലൈന്‍സ് സുരക്ഷാ പരിശോധന നടത്തി സര്‍വീസ് ആരംഭിക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചിരുന്നു.
കോഡ് ഇയിലെ 341 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബി 777200 ഇ.ആര്‍, 298 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ 330300 എന്നീ വിമാനങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചായിരിക്കും സര്‍വിസ് ആരംഭിക്കുക. ആദ്യഘട്ടങ്ങളില്‍ കരിപ്പൂരില്‍ നിന്ന് പകല്‍ മാത്രമാകും സര്‍വിസ്. പിന്നീട് മാത്രമെ രാത്രിയിലും അനുമതി നല്‍കൂ. സര്‍വിസ് ആരംഭിക്കാനായി ഏപ്രില്‍ നാലിന് സൗദി വിമാനത്താവള അതോറിറ്റിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജൂലൈ നാലിനാണ് ഡി.ജി.സി.എക്ക് കൈമാറിയത്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    11 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    15 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    17 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    17 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    18 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി