Friday, June 22nd, 2018

കരിപ്പൂര്‍: അവഗണനക്കെതിരെ പ്രവാസികളില്‍ വ്യാപക പ്രതിഷേധം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരെ പ്രവാസികളില്‍ പ്രതിഷേധം നുരഞ്ഞുപൊന്തുന്നു. റണ്‍വേ ബലപ്പെടുത്തലിന്റെ പേരില്‍ ഒന്നരവര്‍ഷം മുമ്പ് വലിയ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മലബാര്‍ ഡവലപ്‌മെന്റ് ഫോറം (എം.ഡി.എഫ്) ഈ മാസം അഞ്ചിന് നടത്തുന്ന ‘സേവ് കരിപ്പൂര്‍’ പാര്‍ലമെന്റ് മാര്‍ച്ചിന് മുന്നോടിയായി വിദേശ രാജ്യങ്ങളില്‍ നടക്കുന്ന കാമ്പയിനില്‍ വലിയ ജനരോഷമാണ് പ്രകടമാകുന്നത്. ഗള്‍ഫില്‍ മാത്രമല്ല അമേരിക്കയിലും യുറോപ്പിലും വരെ മലബാര്‍ പ്രവാസികളുടെ ആഭിമുഖ്യത്തില്‍ യോഗങ്ങളും ഐക്യദാര്‍ഢ്യ സംഗമങ്ങളും പ്രതിഷേധകൂട്ടായ്മകളും നടക്കുകയാണ്. തുടക്കത്തില്‍ പാര്‍ലമെന്റ് മാര്‍ച്ചിനോട് മുഖം … Continue reading "കരിപ്പൂര്‍: അവഗണനക്കെതിരെ പ്രവാസികളില്‍ വ്യാപക പ്രതിഷേധം"

Published On:Dec 2, 2016 | 9:11 am

Karipur Airport
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരെ പ്രവാസികളില്‍ പ്രതിഷേധം നുരഞ്ഞുപൊന്തുന്നു. റണ്‍വേ ബലപ്പെടുത്തലിന്റെ പേരില്‍ ഒന്നരവര്‍ഷം മുമ്പ് വലിയ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മലബാര്‍ ഡവലപ്‌മെന്റ് ഫോറം (എം.ഡി.എഫ്) ഈ മാസം അഞ്ചിന് നടത്തുന്ന ‘സേവ് കരിപ്പൂര്‍’ പാര്‍ലമെന്റ് മാര്‍ച്ചിന് മുന്നോടിയായി വിദേശ രാജ്യങ്ങളില്‍ നടക്കുന്ന കാമ്പയിനില്‍ വലിയ ജനരോഷമാണ് പ്രകടമാകുന്നത്.
ഗള്‍ഫില്‍ മാത്രമല്ല അമേരിക്കയിലും യുറോപ്പിലും വരെ മലബാര്‍ പ്രവാസികളുടെ ആഭിമുഖ്യത്തില്‍ യോഗങ്ങളും ഐക്യദാര്‍ഢ്യ സംഗമങ്ങളും പ്രതിഷേധകൂട്ടായ്മകളും നടക്കുകയാണ്. തുടക്കത്തില്‍ പാര്‍ലമെന്റ് മാര്‍ച്ചിനോട് മുഖം തിരിഞ്ഞുനിന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ജനവികാരം മനസ്സിലാക്കി മാര്‍ച്ചിന് പിന്തുണ അറിയിച്ചിട്ടുണ്ട്. 2015 മെയ് ഒന്നിന് റണ്‍വേ ബലപ്പെടുത്തുന്നതിന്റെ ഭാഗമായി താല്‍ക്കാലികമായി നിര്‍ത്തിയ വലിയ വിമാനങ്ങളുടെ സര്‍വീസ് അകാരണമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് എന്നത്തേക്കുമായി ഇല്ലാതാക്കാനാണ് അണിയറയില്‍ ശ്രമം നടക്കുന്നതെന്നാണ് പ്രധാന ആരോപണം.
റണ്‍വേ ബലപ്പെടുത്തുന്ന ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയാവുകയും വിമാനകമ്പനികള്‍ സുരക്ഷാ പരിശോധന നടത്തി സര്‍വീസ് നടത്താന്‍ തയാറാവുകയും ചെയ്തിട്ടും ഡല്‍ഹിയില്‍ നിന്ന് അനുകൂല തീരുമാനം വന്നിട്ടില്ല. റണ്‍വേ നീളം കൂട്ടിയാല്‍ മാത്രമേ വലിയ വിമാനങ്ങളെ അനുവദിക്കൂ എന്ന വാശിയിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി. കരിപ്പൂരിനേക്കാള്‍ നീളം കുറഞ്ഞ റണ്‍വേയുള്ള ലക്‌നോ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുമ്പോള്‍ കരിപ്പൂരില്‍ വിലക്കേര്‍പ്പെടുത്തുന്നത് സ്വകാര്യ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന ആരോപണത്തിന് മറുപടിയില്ല.
റണ്‍വേ നീളംകുട്ടുന്നത് വരെ കാത്തിരിക്കാതെ ഒന്നര വര്‍ഷം മുമ്പത്തെ അവസ്ഥ പുന:സ്ഥാപിക്കണമെന്നാണ് മലബാര്‍ മേഖലയിലുള്ളവര്‍ ആവശ്യപ്പെടുന്നത്. ഇവിടെ നിന്നുള്ള 98 ശതമാനം സര്‍വീസുകളും ഗള്‍ഫിലേക്കാണ്. 26 ലക്ഷം യാത്രക്കാരാണ് പ്രതിവര്‍ഷം ഇതുവഴി യാത്രചെയ്യുന്നത്. ബലപ്പെടുത്തലിന് ശേഷം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റണ്‍വേകളിലൊന്നാണ് കരിപ്പൂരിലേതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    മമതാ ബാനര്‍ജിയുടെ ചൈന യാത്ര റദ്ദാക്കി

  • 2
    3 hours ago

    വിദേശ വനിതയുടെ കൊലപാതകം: സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

  • 3
    6 hours ago

    മുഖ്യമന്ത്രിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചത് ശരിയായില്ല: ഉമ്മന്‍ചാണ്ടി

  • 4
    7 hours ago

    വരാപ്പുഴ കസ്റ്റഡി മരണം; എസ്.ഐ ദീപക്കിനെതിരെ മജിസ്‌ട്രേറ്റിന്റെ മൊഴി.

  • 5
    10 hours ago

    നിഖില്‍ വധം;5 പ്രതികള്‍ കുറ്റക്കാര്‍ശിക്ഷ ; തിങ്കളാഴ്ച

  • 6
    10 hours ago

    പുതിയ മഹീന്ദ്ര TUV300 പ്ലസ് വിപണിയില്‍

  • 7
    10 hours ago

    പഴയങ്ങാടിയെ ഞെട്ടിച്ച ജ്വല്ലറി കവര്‍ച്ച; രണ്ട് യുവാക്കള്‍ കസ്റ്റഡിയില്‍

  • 8
    10 hours ago

    അന്ത്യോദയ എക്‌സ്പ്രസ്; എംഎല്‍എ ചങ്ങല വലിച്ചു; പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു

  • 9
    10 hours ago

    ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവിന് ലോറി കയറി ദാരുണാന്ത്യം