കരിപ്പൂര്‍; ചെറു വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചേക്കും

Published:January 10, 2017

Karipur Airport

 

 

 

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിനുള്ള സാധ്യത പഠനത്തിനായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) സംഘം പരിശോധന തുടങ്ങി. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമത്തെിയ ഒമ്പതംഗ സംഘമാണ് പരിശോധന നടത്തുന്നത്. സര്‍വിസുകള്‍ പുനരാരംഭിക്കാനാകുമെന്ന സൂചനയാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.
റണ്‍വേയുടെ ശക്തി വര്‍ധിച്ചതായാണ് വിലയിരുത്തല്‍. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വ്യാമയാന മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിക്കുക. 300ന് മുകളില്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന എ330 പോലുള്ള ഇടത്തരം വിമാനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ചേക്കും. ഭൂമി ഏറ്റെടുക്കുന്നതിനനുസരിച്ചായിരിക്കും ജംബോ വിമാനങ്ങളുടെ സര്‍വിസ് ആരംഭിക്കുക.
ഡി.ജി.സി.എ. ഏവിയേഷന്‍ ഓപറേഷന്‍സ് വിഭാഗം മേധാവി മനോജ് ബൊക്കാഡേയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ജനറല്‍ മാനേജര്‍ രാകേഷ് സിങ്, സീനിയര്‍ മാനേജര്‍ വിനോദ് ജഡ്‌ലി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. ഇന്നത്തെ പരിശോധനകള്‍ക്ക് ശേഷം സംഘം ഡല്‍ഹിയിലേക്ക് മടങ്ങും.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.