Wednesday, September 26th, 2018

കരിപ്പൂരില്‍ വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ള

      കോഴിക്കോട്ടുനിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാനക്കമ്പനികള്‍ യാത്രക്കാരില്‍ നിന്നും പകല്‍ക്കൊള്ള നടത്തുന്നു. വിമാനടിക്കറ്റ് നിരക്ക് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്നുള്ളതിനേക്കാള്‍ മൂന്നിരട്ടിവരെ അധിക ചാര്‍ജ് ഈടാക്കുകയാണ്. കോഴിക്കോട്ടുനിന്ന് അബുദാബിയിലേക്ക് കഴിഞ്ഞ ടിക്കറ്റിന് എയര്‍ഇന്ത്യ 19,300 രൂപയാണ് ഈടാക്കിയത്. അതേസമയം, കൊച്ചിയില്‍നിന്ന് അബുദാബിയിലേക്ക് ഇതേ വിമാനക്കമ്പനിയുടെ ടിക്കറ്റിന് 6,200 രൂപ നല്‍കിയാല്‍ മതി. തിരുവനന്തപുരത്തുനിന്നാണെങ്കില്‍ നിരക്ക് 11,500 രൂപകോഴിക്കോട്ടുനിന്ന് ദുബായിലേക്ക് എയര്‍ഇന്ത്യയുടെ ബുധനാഴ്ചത്തെ ടിക്കറ്റിന 9,000 രൂപയാണ്. കൊച്ചിയില്‍നിന്ന് 6,000 രൂപയേയുള്ളൂ. ഒമാന്‍ എയറിന്റെ കോഴിക്കോട്-മസ്‌കറ്റ്‌റഫ്‌ളൈറ്റിന്റെ നിരക്ക് … Continue reading "കരിപ്പൂരില്‍ വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ള"

Published On:Mar 3, 2016 | 3:22 pm

Air India Full 98989

 

 

 
കോഴിക്കോട്ടുനിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാനക്കമ്പനികള്‍ യാത്രക്കാരില്‍ നിന്നും പകല്‍ക്കൊള്ള നടത്തുന്നു. വിമാനടിക്കറ്റ് നിരക്ക് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്നുള്ളതിനേക്കാള്‍ മൂന്നിരട്ടിവരെ അധിക ചാര്‍ജ് ഈടാക്കുകയാണ്. കോഴിക്കോട്ടുനിന്ന് അബുദാബിയിലേക്ക് കഴിഞ്ഞ ടിക്കറ്റിന് എയര്‍ഇന്ത്യ 19,300 രൂപയാണ് ഈടാക്കിയത്. അതേസമയം, കൊച്ചിയില്‍നിന്ന് അബുദാബിയിലേക്ക് ഇതേ വിമാനക്കമ്പനിയുടെ ടിക്കറ്റിന് 6,200 രൂപ നല്‍കിയാല്‍ മതി. തിരുവനന്തപുരത്തുനിന്നാണെങ്കില്‍ നിരക്ക് 11,500 രൂപകോഴിക്കോട്ടുനിന്ന് ദുബായിലേക്ക് എയര്‍ഇന്ത്യയുടെ ബുധനാഴ്ചത്തെ ടിക്കറ്റിന 9,000 രൂപയാണ്. കൊച്ചിയില്‍നിന്ന് 6,000 രൂപയേയുള്ളൂ. ഒമാന്‍ എയറിന്റെ കോഴിക്കോട്-മസ്‌കറ്റ്‌റഫ്‌ളൈറ്റിന്റെ നിരക്ക് 31,200 രൂപയാണ്. ഇതേ വിമാനത്തിന് കൊച്ചിയില്‍നിന്നുള്ള നിരക്ക് 16,600 രൂപ മാത്രം.
ആറുമാസം മുമ്പ് കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ വികസനപ്രവൃത്തി ആരംഭിച്ചപ്പോള്‍ ഇവിടെനിന്നുള്ള എമിറേറ്റ്‌സ്, സൗദി എയര്‍വേയ്‌സ് വിമാനങ്ങള്‍ റദ്ദാക്കി.യാത്രക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയും ഉള്ള വിമാനസര്‍വീസുകള്‍ വെട്ടിച്ചുരുക്കുകയും ചെയ്തതോടെ വിമാനനിരക്ക് കുത്തനെ ഉയരാന്‍ തുടങ്ങി. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്ന് എത്തിഹാദ്, ഒമാന്‍ എയര്‍, സൗദി, ഖത്തര്‍ എയര്‍വേസ്, ജെറ്റ് തുടങ്ങിയ വിവിധ സ്വകാര്യകമ്പനികള്‍ സര്‍വീസ് നടത്തുന്നതിനാല്‍ കടുത്തമത്സരം ഉണ്ട്. അതേസമയം, കോഴിക്കോട്ടുനിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് ആണ് ഏറ്റവും കുടുതല്‍ വിദേശ സര്‍വീസുകള്‍ നടത്തുന്നത്. ഇതുകാരണം എയര്‍ഇന്ത്യയുടെ കുത്തക നിലനില്‍ക്കുന്നു. നിരക്കില്‍ ഭീമമായ വര്‍ധന്ക്ക് പ്രധാനകാരണം ഈ കുത്തകയാണെന്ന് ചൂണ്ടിക്കാട്ടുന്നു.

LIVE NEWS - ONLINE

  • 1
    8 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    10 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    11 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    14 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    15 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    16 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    17 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    17 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    18 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു