കരിപ്പൂരില്‍ 466 ഗ്രാം സ്വര്‍ണം പിടികൂടി

Published:December 8, 2016

മലപ്പുറം: എമര്‍ജന്‍സി ലൈറ്റിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 13 ലക്ഷം രൂപയുടെ സ്വര്‍ണം കരിപ്പൂരില്‍ പിടികൂടി. കഴിഞ്ഞ ദിവസം ദുബായില്‍ നിന്നും വന്ന കണ്ണൂര്‍, പടനിലം സ്വദേശി മൊയ്തീന്‍ ആണ് 13 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കസ്റ്റംസ് പിടിയിലായത്. ലഗേജിനുള്ളില്‍ വെച്ച എമര്‍ജന്‍സി വിളക്കിന്റെ ബാറ്ററി ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. ഇയാളില്‍ നിന്നും ഡ്യൂട്ടി അടപ്പിച്ച് സ്വര്‍ണം വിട്ടു കൊടുക്കുകയായിരുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.