കാഞ്ഞിരപ്പള്ളി: കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ ട്രയല്‍ അടുത്തയാഴ്ച നടക്കും. 90 ലക്ഷത്തിന്റെ വാട്ടര്‍ ട്രീറ്റ്മെന്റ് പഌന്റ്, 3.75 ലക്ഷം ശേഷിയുള്ള ഗ്രൗണ്ട് ലെവല്‍ റിസര്‍വോയര്‍, പമ്പ് ഹൗസ് എന്നിവ പൂര്‍ത്തിയായിക്കഴിഞ്ഞു. ഗ്രാമദീപം ഭാഗത്ത് 300 മീറ്റര്‍ പൈപ്പുകള്‍ ഇടുന്ന ജോലി പൂര്‍ത്തിയാകാനുണ്ട്. പ്രധാന പമ്പ്ഹൗസില്‍ 100 എച്ച്.പിയുടെ മോട്ടോര്‍ സ്ഥാപിച്ചു. ഇത് പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ ഹൈ ടെന്‍ഷന്‍ വൈദ്യുതി കണക്ഷന് ജോലിയും ഉടന്‍ പൂര്‍ത്തിയാകും. ഇക്കഴിഞ്ഞ വേനലില്‍ കരിമ്പുകയത്ത് ചെക്ഡാം നിര്‍മിക്കുന്നതിനായിരുന്നു തീരുമാനം. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ നിര്‍മാണം … Continue reading "കരിമ്പുകയം കുടിവെള്ള പദ്ധതി ട്രയല്‍ അടുത്താഴ്ച"