Saturday, January 19th, 2019

കരിമണല്‍ ഖനനം പരിശോധിക്കുമെന്ന് മന്ത്രി ജയരാജന്‍

കേരളത്തിന് പ്രകൃതി നല്‍കുന്ന സമ്പത്താണ് കരിമണല്‍.

Published On:Jan 11, 2019 | 3:15 pm

തിരു: ആലപ്പാട്ടെ കരിമണല്‍ ഖനനത്തില്‍ അശാസ്ത്രീയതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് വ്യവസായ വകുപ്പ്മന്ത്രി ഇ.പി ജയരാജന്‍. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ.എം.എം.എല്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ റയര്‍ ഏര്‍ത്‌സ് ലിമിറ്റഡ് എന്നീ കമ്പനികളാണ് കരിമണല്‍ ഖനനം ചെയ്യുന്നത്.
ഇവിടെ അശാസ്ത്രീയമായി ഒന്നും ചെയ്യാന്‍ പാടില്ലെന്നാണ് നിയമം. വിഷയത്തെ കുറിച്ച് കൂടുതല്‍ പഠിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജയരാജന്‍ പറഞ്ഞു.
കേരളത്തിന് പ്രകൃതി നല്‍കുന്ന സമ്പത്താണ് കരിമണല്‍. കൊല്ലം നീണ്ടകര മുതല്‍ കായംകുളം വരെയുള്ള കരിമണല്‍ ഖനനം ചെയ്യാനായാല്‍ കേരളം സാമ്പത്തികമായി മെച്ചപ്പെടുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
ഖനനം നിര്‍ത്തിവെക്കണമെന്ന ആവശ്യം ഉയരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് അക്കാര്യം ആവശ്യപ്പെടുന്നത് നാട്ടുകാര്‍ തന്നെയാണോ എന്നു പരിശോധിക്കണമെന്നും മന്ത്രി പ്രതികരിച്ചു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    2 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    2 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    5 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    5 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു