Friday, November 16th, 2018

കാര്‍ഡിഫില്‍ ബംഗ്ലാ നൃത്തം

        കാര്‍ഡിഫ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാ കടുവകളുടെ ഉന്മാദനൃത്തം. ന്യൂസിലന്റിനെതിരായ ഗ്രൂപ് ‘എ’യിലെ നിര്‍ണായക മത്സരത്തില്‍ നാലിന് 33 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ബംഗ്ലാ കടുവകള്‍ക്ക് ഒടുവില്‍ 5 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടീമിനെ ഉജ്ജ്വല ഇന്നിംഗ്‌സിലൂടെ നയിച്ച ഷാകിബുല്‍ ഹസനും മഹ്മൂദുല്ലയും അവര്‍ക്ക് സമ്മാനിച്ചത് സ്വപ്‌നതുല്യമായ ജയം. ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്റ്് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ 11 ഓവറിനിടെ ബംഗ്ലാദേശിന്റെ വിധിയെഴുതിയതായിരുന്നു. തമിം … Continue reading "കാര്‍ഡിഫില്‍ ബംഗ്ലാ നൃത്തം"

Published On:Jun 10, 2017 | 11:17 am

Cricket Image 00100 Full

 

 

 

 
കാര്‍ഡിഫ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാ കടുവകളുടെ ഉന്മാദനൃത്തം. ന്യൂസിലന്റിനെതിരായ ഗ്രൂപ് ‘എ’യിലെ നിര്‍ണായക മത്സരത്തില്‍ നാലിന് 33 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ബംഗ്ലാ കടുവകള്‍ക്ക് ഒടുവില്‍ 5 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടീമിനെ ഉജ്ജ്വല ഇന്നിംഗ്‌സിലൂടെ നയിച്ച ഷാകിബുല്‍ ഹസനും മഹ്മൂദുല്ലയും അവര്‍ക്ക് സമ്മാനിച്ചത് സ്വപ്‌നതുല്യമായ ജയം. ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്റ്് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ 11 ഓവറിനിടെ ബംഗ്ലാദേശിന്റെ വിധിയെഴുതിയതായിരുന്നു. തമിം ഇഖ്ബാല്‍ (0), സൗമ്യ സര്‍കാര്‍ (3), സാബിര്‍ റഹ്മാന്‍ (8), മുഷ്ഫിഖുര്‍റഹിം (14) എന്നിവര്‍ 11.4 ഓവറില്‍ കൂടാരം കയറുമ്പോള്‍ ബംഗ്ലാദേശ് തോല്‍വി ഉറപ്പിച്ചു.
പക്ഷേ, അഞ്ചാം വിക്കറ്റില്‍ ക്രിക്കറ്റില്‍ പുതുചരിത്രം പിറന്നു. ഷാകിബുല്‍ ഹസനും (115 പന്തില്‍ 114), മഹ്മൂദുല്ലയും (107 പന്തില്‍ 102 നോട്ടൗട്ട്) നടത്തിയ അദ്ഭുകരമായ ചെറുത്തു നില്‍പില്‍ പിറന്ന 224 റണ്‍സിന്റെ കൂട്ടുകെട്ടില്‍ ബംഗ്ലാദേശിന് തകര്‍പ്പന്‍ ജയം. മൂന്ന് കളിയില്‍ ഒരു പോയന്റ് മാത്രമുള്ള കിവികള്‍ പുറത്തായപ്പോള്‍ ബംഗ്ലാദേശിന് ഇന്നത്തെ ഓസീസ്-ഇംഗ്ലണ്ട് മത്സര ഫലം നിര്‍ണായകം. ആസ്‌ട്രേലിയ തോറ്റാല്‍ മൂന്ന് പോയന്റുള്ള ബംഗ്ലാദേശിന് ഇതാദ്യമായി ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ കടക്കാം.
ഏകദിന ക്രിക്കറ്റില്‍ അഞ്ചാം വിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടെന്ന റെക്കോഡ് കൂടി സ്വന്തം പേരിലാക്കിയാണ് മഹ്മൂദുല്ലയും ഷാകിബും ബംഗ്ലാദേശിനെ വിജയിപ്പിച്ചത്. ഷാകിബ് കളിയിലെ കേമനായി.

LIVE NEWS - ONLINE

  • 1
    7 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    8 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    9 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    11 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    14 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    15 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    16 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    16 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    17 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം