Tuesday, September 18th, 2018

കാരായി രാജന് സി.ബി.ഐ കോടതിയുടെ ശാസന

ജാമ്യവ്യവസ്ഥ മറികടന്ന് തലശേരിയില്‍ നടന്ന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുത്തതിനാണ് ശാസന.

Published On:Sep 14, 2017 | 3:19 pm

കൊച്ചി: ഫസല്‍ വധക്കേസിലെ പ്രതി കാരായി രാജന് സി.ബി.ഐ കോടതിയുടെ ശാസന. ജാമ്യവ്യവസ്ഥ മറികടന്ന് തലശേരിയില്‍ നടന്ന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുത്തതിനാണ് ശാസന. ചിന്ത പബ്ലിക്കേഷനില്‍ ജോലി ചെയ്യാനുള്ള അനുമതിയും സി.ബി.ഐ റദ്ദാക്കി. എറണാകുളം ജില്ല വിട്ടുപോകരുതെന്നും സി.ബി.ഐ കോടതി വ്യക്തമാക്കി.
നേരത്തെ. കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗമായ കാരായി രാജന് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ യോഗം നടക്കുന്ന തലേന്ന് കണ്ണൂരില്‍ എത്തിയ കാരായി രാജന്‍ മുഖ്യമന്ത്രി പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. ഇതോടെയാണ് സി.ബി.ഐ ജാമ്യം വ്യവസ്ഥ ലംഘിച്ച കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ വധിച്ച കേസില്‍ എട്ടാം പ്രതിയാണ് കാരായി രാജന്‍.
നേരത്തെ കേസില്‍ ജാമ്യം അനുവദിച്ച കോടതി എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയാണ് നല്‍കിയിരുന്നത്. പിന്നീട് പാര്‍ട്ടി നിയന്ത്രണത്തിലുള്ള പ്രസില്‍ ജോലി ലഭിച്ചതിനാല്‍ തിരുവനന്തപുരത്ത് പോകാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചപ്പോള്‍ കോടതി അംഗീകരിച്ചിരുന്നു.

 

 

 

 

 

LIVE NEWS - ONLINE

  • 1
    54 mins ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    2 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    3 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    6 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    7 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    9 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    9 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    10 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    10 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍