Tuesday, November 20th, 2018

കലൈഞ്ജറുടെ സംസ്‌കാരം; വിധി അല്‍പ്പ സമയത്തിനകം

കോടതി വിധി പ്രതികൂലമായാല്‍ സുപ്രീം കോടതിയെ സമീപിക്കും.

Published On:Aug 8, 2018 | 9:14 am

ചെന്നൈ: എം. കരുണാനിധിയുടെ മൃതദേഹം ചെന്നൈ കാമരാജര്‍ റോഡിലെ മറീന കടല്‍ക്കരയിലെ അണ്ണാ സമാധിക്ക് സമീപം സംസ്‌കരിക്കാന്‍ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയില്‍ നല്‍കിയ ഹരജിയില്‍ വാദം തുടങ്ങി. ഡി.എം.കെയുടെ ഹരജിക്കെതിരായ സത്യവാങ്മൂലം തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
സര്‍ക്കാറിനു വേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ മാരായ അരവിന്ദ് പാണ്ഡ്യ, എസ്. ആര്‍ രാജഗോപാല്‍ എന്നിവരും മുതിര്‍ന്ന അഭിഭാഷകനായ സി.എസ് വൈദ്യനാഥനും ഡി.എം.കെക്കുവേണ്ടി ഷണ്മുഖ സുന്ദരം, പി. വില്‍സന്‍ തുടങ്ങിയവരും കോടതിയില്‍ ഹാജരായിട്ടുണ്ട്. ജസ്റ്റിസ് എച്ച്. ജി. രമേശാണ് വാദം കേള്‍ക്കുന്നത്.
കേസില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി.എം.കെ ആരോപിച്ചു. ഇരട്ടത്താപ്പാണ് സര്‍ക്കാറിന്. ജയലളിതക്ക് സമാധി ഒരുക്കാന്‍ തീരുമാനമെടുത്തപ്പോഴുള്ള നിയമ സാഹചര്യങ്ങള്‍ തന്നെയാണ് ഇപ്പോഴുള്ളതെന്നും ഡി.എം.കെ പറയുന്നു.
മറീനയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ട് അഞ്ച് ഹര്‍ജികള്‍ ഹൈക്കോടതിയിലുള്ളത് ചൂണ്ടിക്കാട്ടിയാണ് മറീനയിലെ സംസ്‌കാരത്തിനുള്ള അനുമതി തമിഴ്‌നാട് സര്‍ക്കാര്‍ നിഷേധിച്ചത്. എന്നാല്‍ ഈ ഹരജികളില്‍ നാലെണ്ണവും കഴിഞ്ഞ ദിവസം പിന്‍വലിച്ചിട്ടുണ്ടെന്നും ട്രാഫിക് രാമസ്വാമി എന്ന പൊതുപ്രവര്‍ത്തകന്‍ നല്‍കിയ ഹരജിമാത്രമാണ് നിലവിലുള്ളതെന്നും ഡി.എം.കെ കോടതിയെ അറിയിച്ചിരുന്നു.
ഒമ്പതോടെ കോടതിവിധി അറിയാമെന്നാണ് കരുതുന്നത്. കോടതി വിധി പ്രതികൂലമായാല്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് ഡി.എം.കെയുടെ തീരുമാനം. എം.ജി.ആര്‍ സമാധിക്ക് സമീപം ജയലളിതക്ക് സമാധി ഒരുക്കിയതു പോലെ അണ്ണാസമാധിക്ക് സമീപം കലൈഞ്ജര്‍ക്കും സമാധി ഒരുക്കണമെന്നത് ഡി.എം.കെയുടെ അഭിമാന പ്രശ്‌നം കൂടിയാണ്.

LIVE NEWS - ONLINE

  • 1
    1 min ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 2
    54 mins ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 3
    1 hour ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 4
    1 hour ago

    ഫഹദിന്റെ നായികയായി സായി പല്ലവി

  • 5
    2 hours ago

    സൈനിക ഡിപ്പോക്ക് സമീപം സ്‌ഫോടനം.നാലു പേര്‍ കൊല്ലപ്പെട്ടു

  • 6
    2 hours ago

    ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; സൈനികനും നാലു ഭീകരരും കൊല്ലപ്പെട്ടു

  • 7
    2 hours ago

    എന്നെ ചിവിട്ടാന്‍ നിങ്ങളുടെ കാലിന് ശക്തിപോര: മുഖ്യമന്ത്രി

  • 8
    2 hours ago

    ഷിക്കാഗോ വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു

  • 9
    3 hours ago

    കാല്‍ തല്ലിയൊടിച്ച ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍