Saturday, February 23rd, 2019

വരുമോ ഈ സുന്ദര തീരം തേടി…..?

          വൈദേശികാധിപത്യത്തിന്റെ പാദപതനമേറ്റ കാപ്പാട് ബീച്ചിന്റെ ചരിത്ര സൗന്ദര്യം നഷ്ടമാവുന്നു. കോടികള്‍ ചെലവഴിച്ച് സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ നടപ്പിലാക്കിയെങ്കിലും നിറംമങ്ങിക്കിടക്കാനാണ് ലോക വിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനം നേടിയ ഈ ബീച്ചിന്റെ വിധി. വേണ്ടത്ര സംരക്ഷണം ലഭിക്കാതെയും ശ്രദ്ധിക്കാനാളില്ലാതെയും മോടിയും പകിട്ടും മങ്ങി അനാഥമായി കിടക്കുകയാണ് ഈ സുന്ദര തീരം. സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടൂറിസം വകുപ്പും തുറമുഖ എന്‍ജിനീയറിംഗ് വകുപ്പും ചേര്‍ന്ന് നടത്തിയ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തികളുടെ പുറംമോടികളാണ് സംരക്ഷണ പ്രവര്‍ത്തനങ്ങളില്ലാതെ നാശോ•ുഖമാകുന്നത്. … Continue reading "വരുമോ ഈ സുന്ദര തീരം തേടി…..?"

Published On:Dec 19, 2013 | 2:14 pm

Kappad Beach Full

 

 

 

 

 
വൈദേശികാധിപത്യത്തിന്റെ പാദപതനമേറ്റ കാപ്പാട് ബീച്ചിന്റെ ചരിത്ര സൗന്ദര്യം നഷ്ടമാവുന്നു. കോടികള്‍ ചെലവഴിച്ച് സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ നടപ്പിലാക്കിയെങ്കിലും നിറംമങ്ങിക്കിടക്കാനാണ് ലോക വിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനം നേടിയ ഈ ബീച്ചിന്റെ വിധി. വേണ്ടത്ര സംരക്ഷണം ലഭിക്കാതെയും ശ്രദ്ധിക്കാനാളില്ലാതെയും മോടിയും പകിട്ടും മങ്ങി അനാഥമായി കിടക്കുകയാണ് ഈ സുന്ദര തീരം.
സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടൂറിസം വകുപ്പും തുറമുഖ എന്‍ജിനീയറിംഗ് വകുപ്പും ചേര്‍ന്ന് നടത്തിയ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തികളുടെ പുറംമോടികളാണ് സംരക്ഷണ പ്രവര്‍ത്തനങ്ങളില്ലാതെ നാശോ•ുഖമാകുന്നത്. നവീകരണത്തിന്റെ ഭാഗമായി നടപ്പാത, പവലിയന്‍, വൈദ്യുതി വിളക്കുകള്‍, ടൈല്‍സ് പതിച്ച ഇരിപ്പിട സജ്ജീകരണം എന്നിവ സ്ഥാപിച്ചിരുന്നെങ്കിലും ഇവയെല്ലാം തീരത്തെ സാമുഹ്യ വിരുദ്ധര്‍ വികൃതമാക്കി കഴിഞ്ഞു. പാതയോരത്തെ വിളക്കുകള്‍ മിഴി തുറന്നിട്ട് മാസങ്ങളായി.
രാപ്പകല്‍ ഭേദമന്യേ നടക്കുന്ന മണലെടുപ്പും ബീച്ചിന് ഭീഷണിയായി. റവന്യൂ-പോലീസ്-ടൂറിസം അധികൃതരേ കബളിപ്പിച്ചാണ് മണല്‍ കൊള്ളക്കാര്‍ ഈ ചരിത്ര ഭൂമിയെ ശ്മശാനമാക്കുന്നത്. വഴിവിളക്കുകള്‍ കണ്ണടച്ചത് കാരണം രാത്രികാലങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ക്കും മയക്കുമരുന്ന് സംഘങ്ങള്‍ക്കും സൗകര്യപ്രദമായ കേന്ദ്രമാവുകയാണ് കാപ്പാട് തീരം.
മൂന്ന് വര്‍ഷം മുമ്പ് തദ്ദേശീയരും വിദേശീയരുമായ ആയിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിച്ച അന്തര്‍ദേശീയ കൈറ്റ് ഫെസ്റ്റിവലിന് പോലും വേദിയായി മാറിയ കാപ്പാട് തീരത്തേക്കുള്ള സന്ദര്‍ശകരുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്. സഞ്ചാരികള്‍ക്കുള്ള യാത്രാ സൗകര്യങ്ങളോ അപകടകരമായ സാഹചര്യങ്ങളെ മറികടക്കാനുള്ള സുരക്ഷാ സംവിധാനങ്ങളോ ഒരുക്കുന്നതില്‍ അധികൃതര്‍ തുടരുന്ന നിസംഗതയാണ് കാരണം. ഈ നില തുടര്‍ന്നാല്‍ സഞ്ചാരികള്‍ കയ്യൊഴിഞ്ഞ അനാഥ തീരമായി കാപ്പാട് ബീച്ച് മാറും.

LIVE NEWS - ONLINE

 • 1
  3 hours ago

  ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 2
  3 hours ago

  വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

 • 3
  4 hours ago

  മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

 • 4
  6 hours ago

  പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

 • 5
  7 hours ago

  ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

 • 6
  9 hours ago

  അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

 • 7
  9 hours ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 8
  11 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 9
  11 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം