Thursday, February 21st, 2019

മുന്‍ ഇന്ത്യന്‍ നായകന് കണ്ണൂരിന്റെ സ്‌നേഹമഴ

രഹ്യമായിട്ടാണ് കപിലിന്റെ വരമെങ്കിലും ആരാധകള്‍ സെഫിയെടുത്തും മറ്റും ആഘോഷിച്ചു.

Published On:Jul 23, 2018 | 2:46 pm

അബ്ദുല്‍ മുനീര്‍
കണ്ണൂര്‍: ആദ്യമായി ഇന്ത്യക്ക് വേണ്ടി ലോകകപ്പ് ഉയര്‍ത്തിയ മുന്‍ ക്യാപ്റ്റന്റെ വരവ് കണ്ണൂരിന് ആവേശമായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കപില്‍ ദേവ് നിഗഞ്ചന്‍ ആണ് അതീവ രഹസ്യമായി കണ്ണൂരിലെത്തിയത്. ഒരു വിവാഹചടങ്ങിനിടെ അദ്ദേഹം ബര്‍ണശ്ശേരി മിലിട്ടറി ഗസ്റ്റ്ഹൗസിലാണ് തങ്ങിയത്.
ഭാര്യ റോമി ഭാട്യ, ഏക മകള്‍ അമിയ ദേവ് എന്നിവരുമുണ്ടായിരുന്നു. മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന വിവാഹ ചടങ്ങിലാണ് കപില്‍ ദേവ് കുടുംബത്തോടൊപ്പമെത്തിയത്.
ഖത്തറിലെ പ്രമുഖ വ്യവസായി കണ്ണൂര്‍ താണസ്വദേശി ഹസ്സന്‍ ആര്‍ക്കേടിന്റെ മകന്‍ ഹാഫിസിന്റെ വിവാഹ ചടങ്ങിനാണ് കപിലും കുടുംബവും കണ്ണൂരിലെത്തിയത്.
അതീവ രഹസ്യമായാണ് താരത്തിന്റെ വരവെങ്കിലും ഇന്ത്യന്‍ നായകനോടൊപ്പമുള്ള നിമിഷങ്ങള്‍ ആഘോഷമാക്കാന്‍ ആരാധകര്‍ സെല്‍ഫിയെടുക്കാനും ഓട്ടോഗ്രാഫ് സമ്പാദിക്കാനുമൊക്കെ തിങ്ങിക്കൂടി. ഇന്ന് രാവിലെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ തോക്കേന്തിയ പട്ടാണക്കാരുടെ പട കണ്ടപ്പോള്‍ റെയില്‍വെ സ്റ്റേഷനിലെത്തിയവര്‍ക്ക് ആകാംക്ഷയായി. പിന്നീടാണ് കപില്‍ദേവിനെയും കുടുംബത്തെയും ജനം കാണുന്നത്.
ആരാധകര്‍ കൂടിയപ്പോള്‍ റെയില്‍വെ പോലീസും പട്ടാളവും ചേര്‍ന്ന് കപിലിനെയും കുടുംബത്തെയും സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിലിരുത്തി. മംഗലുരു ഭാഗത്തേക്കുള്ള ട്രെയിന്‍ കയറാനാണ് കപിലും കുടുംബവും റെയില്‍വെ സ്റ്റേഷനിലെത്തിയത്. 10 മണിയോടെ ട്രെയിനില്‍ കയറിയ കപിലും കുടുംബവും കൈവീശി നാട്ടുകാരോട് യാത്ര പറഞ്ഞു. മംഗലാപുരത്ത് നിന്ന് വിമാന മാര്‍ഗം അദ്ദേഹത്തിന്റെ താമസ സ്ഥലമായ ഹരിയാനയിലേക്ക് തിരിച്ചുപോകും. ഇന്നലെ കാലത്താണ് കപിലും കുടുംബവും കണ്ണൂരിലെത്തിയത്.
വിവാഹ ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡോക്ടരമാരായ ആസാദ് മൂപ്പന്‍, കുഞ്ഞാലി, അലക്‌സാണ്ടര്‍, വ്യവസായി സി പി കുഞ്ഞമ്മദ്, നേതാക്കളായ എം വി ജയരാജന്‍ വി കെ അബ്ദുല്‍ ഖാദര്‍ മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.

LIVE NEWS - ONLINE

 • 1
  8 hours ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  10 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  11 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  13 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  14 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  16 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  18 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  18 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  18 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു