Tuesday, September 18th, 2018

ഇടക്കിടെ കണ്ണൂരില്‍ പറന്നെത്തും: കപില്‍ദേവ്

ചുരുങ്ങിയ മണിക്കൂറുകള്‍ മാത്രമെ അദ്ദേഹം കണ്ണൂരില്‍ ചെലവഴിച്ചുള്ളൂവെങ്കിലും നാടിന്റെ മുഴുവന്‍ കാര്യങ്ങളും മനസിലാക്കിയാണ് യാത്ര തിരിച്ചത്.

Published On:Jul 24, 2018 | 10:42 am

കണ്ണൂര്‍: ലോകകപ്പ് ഏന്തിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കണ്ണൂരില്‍ വന്ന് മടങ്ങിയത് നാടിന്റെ സ്‌നേഹവും നന്മയും മനസിലേറ്റി. ചുരുങ്ങിയ മണിക്കൂറുകള്‍ മാത്രമെ അദ്ദേഹം കണ്ണൂരില്‍ ചെലവഴിച്ചുള്ളൂവെങ്കിലും നാടിന്റെ മുഴുവന്‍ കാര്യങ്ങളും മനസിലാക്കിയാണ് യാത്ര തിരിച്ചത്.
അതിനാല്‍ മടങ്ങും മുമ്പ് കപില്‍ദേവ് പറഞ്ഞു, കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ ഞാനും കുടുംബവും ഇടക്കിടെ കണ്ണൂരിലേക്ക് പറന്നെത്തും. പയ്യാമ്പലം ബീച്ച് ഭംഗിയാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്.
വിവാഹചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ജനങ്ങളാകെ നല്‍കിയ സ്‌നേഹവും ആദരവും താരത്തിന്റെയും കുടുംബത്തിന്റെയും മനസിനെ സ്പര്‍ശിച്ചു. അവസരം കിട്ടിയാല്‍ ഇനിയും കണ്ണൂരിലേക്ക് ഓടിയെത്തും. ഇത്രയുംകാലം മാധ്യമങ്ങളില്‍ നിറഞ്ഞ കണ്ണൂരിന്റെ ചിത്രമല്ല, തന്റെ മനസില്‍ ഇപ്പോഴുള്ളതെന്ന് മുന്‍ ഇന്ത്യന്‍ ടീം നായകന്‍ പറഞ്ഞു. കണ്ണൂരിലെ വിഭവങ്ങളും ആദിത്യമര്യാദകളും ഹരിയാനക്കാരനായ കപില്‍ദേവിന്റെയും കുടുംബത്തിന്റെയും മനസിന് സന്തോഷമേകി.
തന്നോട് സംസാരിക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും സെല്‍ഫിയെടുക്കാനും മത്സരിച്ച നാട്ടുകാരുടെ തിരക്കും താരത്തിന് അതിശയമേകി. ക്രിക്കറ്റിന്റെ ഇന്ത്യയിലെ പ്രചാര കേന്ദ്രം കൂടിയായ കണ്ണൂര്‍ ജില്ലയുടെ ആദിത്യമര്യാദ ആസ്വദിക്കാന്‍ താന്‍ വൈകിപ്പോയെന്ന പരിഭവുമായാണ് താരത്തിന്റെ മടക്കയാത്ര.
2008 സപ്തംബറിലാണ് ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്റ് കേണലായി കപില്‍ദേവിന് സ്ഥാനം നല്‍കിയത്. യുവജനങ്ങള്‍ക്കിടയില്‍ സൈന്യത്തിന്റെ അംബാസിഡറായി അദ്ദേഹം സേവനം ചെയ്യുന്നതിനിടെയാണ് കണ്ണൂര്‍ താണ മാതൃഭൂമി ഓഫീസിന് സമീപമുള്ള ഡോ എം പി ഹസ്സന്‍ കുഞ്ഞിയുടെയും പി വി സുഹറാബിയുടെയും മകന്‍ ഹാഫിസിന്റെയും മുംബൈയിലെ ഫസല്‍ അബ്ദുല്‍ കരീം ഖാസിയുടെയും തസ്‌നീം ഖാസിയുടെയും മകള്‍ ആയിഷയുടെയും വിവാഹ സല്‍ക്കാരത്തിന് കപിലും കുടുംബവുമെത്തിയത്.

 

LIVE NEWS - ONLINE

 • 1
  5 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  6 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  8 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  10 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  12 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  13 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  13 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  14 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  14 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍