Tuesday, November 20th, 2018

ഇന്ത്യയില്‍ അമേരിക്കന്‍ വര്‍ണ വിവേചനത്തിന്റെ തനിയാവര്‍ത്തനം

  കണ്ണൂര്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ ഇന്നും തികഞ്ഞ അവഗണന നേരിടുന്നതായി അമേരിക്കയിലെ ഹോവാര്‍ഡ് യൂനിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ത്ഥിനിയും സ്ത്രീശക്തീകരണ പ്രസ്ഥാനത്തിന്റെ ലോക പ്രശസ്ത അമരക്കാരില്‍ ഒരാളുമായ ഡോ. കാര്‍ലിന് ഗ്രിഫ്ത് സികോ. സാമൂഹിക നീതിയും ലിംഗ സമത്വവും എന്ന വിഷയത്തില്‍ കണ്ണൂര്‍ കൗസര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നടത്തിയ എക്‌സ്‌പേര്‍ട്ട് ടോക്ക് ഉദ്ഘ്ടനം ചെയ്തു സംസാരിക്കുകയായിരുന്നു കാര്‍ലിന്‍. ആഫ്രിക്കയില്‍ നിന്നും പിടിച്ചു കൊണ്ടു പോയി അടിമകളാക്കിയവരാണ് അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍. ഇവര്‍ ജമൈക്കയിലും മറ്റും വനാന്തരങ്ങളില്‍ താമസിക്കുകയും … Continue reading "ഇന്ത്യയില്‍ അമേരിക്കന്‍ വര്‍ണ വിവേചനത്തിന്റെ തനിയാവര്‍ത്തനം"

Published On:Jul 29, 2017 | 12:54 pm

 

കണ്ണൂര്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ ഇന്നും തികഞ്ഞ അവഗണന നേരിടുന്നതായി അമേരിക്കയിലെ ഹോവാര്‍ഡ് യൂനിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ത്ഥിനിയും സ്ത്രീശക്തീകരണ പ്രസ്ഥാനത്തിന്റെ ലോക പ്രശസ്ത അമരക്കാരില്‍ ഒരാളുമായ ഡോ. കാര്‍ലിന് ഗ്രിഫ്ത് സികോ. സാമൂഹിക നീതിയും ലിംഗ സമത്വവും എന്ന വിഷയത്തില്‍ കണ്ണൂര്‍ കൗസര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നടത്തിയ എക്‌സ്‌പേര്‍ട്ട് ടോക്ക് ഉദ്ഘ്ടനം ചെയ്തു സംസാരിക്കുകയായിരുന്നു കാര്‍ലിന്‍.
ആഫ്രിക്കയില്‍ നിന്നും പിടിച്ചു കൊണ്ടു പോയി അടിമകളാക്കിയവരാണ് അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍. ഇവര്‍ ജമൈക്കയിലും മറ്റും വനാന്തരങ്ങളില്‍ താമസിക്കുകയും പിന്നീട് അമേരിക്കക്കാരുടെ അക്രമങ്ങള്‍ക്കും അനീതിക്കുമെതിരെ പോരാടി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിയവരുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കറുത്ത വര്‍ഗക്കാര്‍ അനുഭവിക്കുന്ന വിവേചനത്തിന്റെയും അക്രമത്തിന്റെയും തനിയാവര്‍ത്തനമാണ് ഇന്ത്യയില്‍ മുസ്ലിങ്ങളും ദളിതരും അനുഭവിക്കുന്നത്. ഹിജാബ് ധരിച്ച് സ്ത്രീകള്‍ അമേരിക്ക, ഇംഗ്ലണ്ട്, ഇറ്റലി, ഫ്രാന്‍സ്് തുടങ്ങിയ രാജ്യങ്ങളില്‍ അവഗണിക്കുകയും അക്രമിക്കപ്പെടുകയുമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ടി വിനോദികുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ ടി പി ഇല്യാസ്, വൈസ് പ്രിന്‍സിപ്പല്‍ പിഎം പ്രശാന്തി, എന്‍ മൂസ, ജൂബൈരിയത്ത്, റിശാദ എന്നിവര്‍ സംസാരിച്ചു.

LIVE NEWS - ONLINE

  • 1
    7 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    9 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    10 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    13 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    14 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    16 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    16 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    17 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    17 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല